കാത്തിരുന്നത് 60 വർഷം ; 78 –ാം വയസ്സിൽ കൂട്ടുകാരിയോട് പ്രണയം പറഞ്ഞ് ഡോക്ടർ, വിഡിയോ വൈറൽ

Mail This Article
ഫ്‌ളോറിഡ∙ അനശ്വര പ്രണയത്തിന് കാലം ഒരു പ്രശ്നമല്ല. നീണ്ട അറുപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കൂട്ടുകാരിയോട് പ്രണയം തുറന്ന് പറയുന്ന ഡോക്ടറുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. യുഎസിലെ ഫ്‌ളോറിഡയിലെ ടാമ്പാ വിമാനത്താവളത്തിലാണ് മനോഹരപ്രണയ നിമിഷം അരങ്ങേറിയത്.
Read also: 'റിഷാനെ നീ പൊളിച്ചെടാ'; പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച റാപ്പാക്കി, മലയാളി പയ്യൻസ് വൈറൽ...
സ്കൂൾ വിദ്യാഭാസ കാലത്തെ കൂട്ടുകാരിയെ അറുപത് വർഷത്തിന് ശേഷം ടാമ്പാ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടുന്ന ഡോക്ടറാണ് പ്രണയം വെളിപ്പെടുത്തിയത്. 78 കാരനായ ഡോക്ടര്‍ കൂട്ടുകാരിയെ കാത്ത് നില്‍ക്കുന്നു. അവരെത്തുമ്പോള്‍ സ്വീകരിച്ച് സീറ്റില്‍ ഇരുത്തുന്നു. തുടർന്നാണ് മനസിൽ ഒളിപ്പിച്ച വച്ച പ്രണയ അഭിലാഷം വെളിപ്പെടുത്തിയത്.
പിന്നീട് പാശ്ചത്യശൈലിയിൽ മുട്ടുകുത്തി നിന്ന് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. ഇക്കാലം മുഴുവനും മനസിൽ സൂക്ഷിച്ച പ്രണയത്തെ നിരസിക്കാൻ ആ സ്ത്രീക്ക് സാധിച്ചില്ല. അവർ അതിന് സ്നേഹത്തോടെ യെസ് പറയുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുടെ മനംകവരുകയാണ്.
English Summary: 60 years of waiting; Proposal video goes viral