ADVERTISEMENT

ന്യൂയോർക്ക് ∙ പലസ്തീൻ ചെറുത്തുനിൽപിന്റെ പ്രതീകമായി മാറിയ ‘കഫിയ’ സ്കാർഫ് ധരിച്ചു ജോലിക്കെത്തിയവരെ പിരിച്ചുവിട്ട നൊഗുചി മ്യൂസിയത്തിന്റെ നടപടിയി‍ൽ പ്രതിഷേധിച്ച് അവരുടെ പുരസ്കാരം നിരസിക്കുകയാണെന്ന് പുലിറ്റ്സർ ജേതാവായ എഴുത്തുകാരി ജുംപ ലാഹിരി പ്രഖ്യാപിച്ചു. മ്യൂസിയം സ്ഥാപകനായ ജാപ്പനീസ്–അമേരിക്കൻ ശിൽപി ഇസാമു നൊഗുചിയുടെ പേരിലുള്ള പുരസ്കാരത്തിന്റെ ഈ വർഷത്തെ ജേതാവായി ഇന്ത്യൻ വംശജയായ ജുംപയെയാണ് തിരഞ്ഞെടുത്തിരുന്നത്.

പലസ്തീൻകാർ പരമ്പരാഗതമായി ഉപയോഗിക്കുന്നതും വെളുപ്പിലും കറുപ്പിലും പ്രിന്റുള്ളതുമായ ഈ സ്കാർഫ് തലയിൽ ചുറ്റുന്നത് ഇസ്രയേലിനെതിരെ പലസ്തീൻ ഐക്യദാർഢ്യ പ്രതീകമായി മാറിയതോടെയാണ് മ്യൂസിയം നടത്തിപ്പുകാർ നിരോധിച്ചത്.

ജുംപയുടെ ഇന്റർപ്രെറ്റർ ഓഫ് മാലഡീസ് എന്ന കഥാസമാഹാരത്തിന് 2000ലാണ് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്. 

English Summary:

Jhumpa Lahiri Rejects Noguchi Award, Condemns Keffiyeh Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com