കലയും സാഹിത്യവും ആഘോഷിക്കാൻ മനോരമ ഹോർത്തൂസ്; ഇപ്പോൾ റജിസ്റ്റർ ചെയ്യാം
Mail This Article
സർഗ്ഗാത്മകതയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന ചർച്ചകളും കലാപ്രകടനങ്ങളും ആസ്വദിച്ചുകൊണ്ട് കോഴിക്കോടിന്റെ കടലോരത്ത് ചിലവഴിക്കുന്ന ഒരു വാരാന്ത്യത്തെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ. ആ മനോഹര അനുഭവം യഥാർഥ്യമാകുവാനൊരുങ്ങുകയാണ് മനോരമ ഹോർത്തൂസ്. കലയും സാഹിത്യവും ആഘോഷമാക്കുവാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും.
അറബിക്കടലിന്റെ അതിശയകരമായ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്നത് ഗീതാഞ്ജലി ശ്രീ, പെരുമാൾ മുരുകൻ, ശശി തരൂർ, വന്ദന ശിവ, സ്വര ഭാസ്‌കർ, ആനന്ദ് നീലകണ്ഠൻ, ദേവദത്ത് പട്ടനായിക്, ടി. പത്മനാഭൻ, സി.വി. ബാലകൃഷ്ണൻ, ബെന്യാമിൻ, അഭിലാഷ് ടോമി തുടങ്ങിയ പ്രശസ്ത എഴുത്തുകാർ, സാമൂഹിക – സാംസ്കാരിക പ്രമുഖർ എന്നിവർ നയിക്കുന്ന ചർച്ചകളും വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമാണ്.
വിവിധ ഭാഷകളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രശസ്തരായ രചയിതാക്കൾ അവരുടെ ഏറ്റവും പുതിയ കൃതികളെക്കുറിച്ചും ആഗോള സാഹിത്യരംഗത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന വേദികൾ, സർഗ്ഗാത്മകതയുടെയും ബുദ്ധിയുടെയും സമന്വയമാണ് വാഗ്ദാനം ചെയ്യുന്നത്.
സമകാലിക വിഷയങ്ങളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന സംഭാഷണങ്ങളിൽ പങ്കാളിയാകാൻ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യാം. സൗജന്യമായി റജിസ്റ്റർ ചെയ്യുന്നതിന് https://manoramahortus.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. സ്പീക്കർമാരുടെ ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്.
മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.