നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ നിന്‍ പ്രേമമെന്നെ കനലായ് പുണരും വരെ

Mail This Article
×
ഈയാം പാറ്റ (കവിത)
അടുക്കുവാന്‍കൊതിച്ചിട്ടോടി അടുക്കവെ
നിന്‍ പ്രണയചൂടെന്നെ തളര്‍ത്തിയില്ല തെല്ലും
പ്രണയമല്ലത് മരണമെന്നോതി
എനിക്കുച്ചുറ്റും ഒരായിരംപേര്‍
എരിഞ്ഞടങ്ങുവന്‍ എനിക്കേത് ഭയം
നാമൊന്നായ് തീരുമെന്നെന്നാല്‍
നിന്നെ പുണരുവാനീ പുനര്‍ജ്ജനി
നിന്നിലലിയുവതേ സായൂജ്യം
വട്ടമിട്ട് പറക്കുന്നു നിനക്ക് ചുറ്റും
നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ
നിന്‍ പ്രേമമെന്നെ കനലായ് പുണരും വരെ
English Summary : Eeyam Paatta Poem By Manzoor Aluvila
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.