കാട്ടാളൻ പൊറിഞ്ചുവായി ജോജു: സംവിധാനം ജോഷി

Mail This Article
ജോസഫ് എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രമായ കാട്ടാളൻ പൊറിഞ്ചുവിന്റെ ഷൂട്ടിങ് പൂരോഗമിക്കുന്നു. എണ്ണമറ്റ സൂപ്പർഹിറ്റുകൾ ഒരുക്കിയ സീനിയർ സംവിധായകൻ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എൺപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ജോഷി 2015–ലിറങ്ങിയ ലൈല ഒാ ലൈല എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന സിനിമയാണ് കാട്ടാളൻ പൊറിഞ്ചു. അഭിലാഷ് എൻ. ചന്ദ്രൻ തിരക്കയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് പ്രമുഖ നിർമാതാവായ ഡേവിഡ് കാച്ചപ്പിള്ളിയാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
ചെമ്പൻ വിനോദും നൈല ഉഷയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇൗ ചിത്രത്തിൽ അഭിനയിക്കവെയാണ് മികച്ച സ്വഭാവ നടനുള്ള അവാർഡ് ജോജുവിനെ തേടിയെത്തുന്നത്. പ്രധാന കഥാപാത്രങ്ങളിലൊന്നായി ജോജു അഭിനയിച്ച ജൂൺ എന്ന സിനിമയും തീയറ്ററിൽ മികച്ച വിജയമാണ് നേടിയത്.