ADVERTISEMENT

കാർത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ‘തമ്പി’ ക്രിസ്മസ് പുതുവർഷ ചിത്രമായി പ്രദശനത്തിനെത്തുകയാണ്. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റിലീസിന് മുന്നോടിയായി തമ്പി ടീം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...

 

സൂര്യ, കാർത്തി ഒന്നിച്ച് അഭിനയിക്കുന്ന ഒരു ജീത്തു ജോസഫ് സിനിമയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ കാർത്തി, ജ്യോതിക എന്നിവരാണ് ഒന്നിച്ചത്.

jyothika-jeethu

 

ജീത്തു ജോസഫ് : ഇവർ രണ്ടുപേരേയും ഞാൻ സെലക്ട് ചെയ്തതല്ല. ഇൗ പ്രോജക്ട് എന്റെ അടുത്ത് വരുമ്പോൾ തന്നെ അവർ ഫിക്സ് ആയിരുന്നു. ഇൗ കോംപിനേഷൻ എനിക്ക് ഇഷ്ടപെട്ടിരുന്നു. അതിനു ശേഷമാണ് മറ്റു നടീ നടൻമാരെ സെലക്ട് ചെയ്തത്.

FUN CHAT With THAMBI Team

 

ഇൗ പ്രമേയത്തിന്റെ ഉറവിടം... ?

jyothika-new

 

ജീത്തു ജോസഫ് : ഇൗ കഥ എന്റേതല്ല. ബോളിവുഡ് എഴുത്തുകാരൻ റെൻഷിൽ ഡി സിൽവ, സമീർ അറോറ എന്നിവരാണ് രചയിതാക്കൾ. അവരുടെ കഥയിൽ ഞാൻ അല്പം മാറ്റം വരുത്തി സംവിധാനം ചെയ്തു എന്നേ ഉളളൂ. അവർ ഹിന്ദിക്കാരും ഞാൻ മലയാളിയുമാണ്. അതു കൊണ്ട് തമിഴിൽ പെർഫെക്റ്റ് ആയിരിക്കണം എന്നത് കൊണ്ട് ' വിക്രം വേദ ' എന്ന സിനിമയുടെ രചയിതാവ് മണികണ്ഠനേയും തിരക്കഥ - സംഭാഷണ രചനയിൽ പങ്കാളിയാക്കി. ചുരുക്കി പറഞ്ഞാൽ നാലഞ്ചു പേർ ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണ് തമ്പിയുടേത്.

jyothika-new-1

 

എന്താണ് കഥ ? 

 

ജീത്തു ജോസഫ് : ഇതൊരു ഫാമിലി സിനിമയാണ്, ത്രില്ലിങ് ആണ്. രണ്ടു കുടുംബങ്ങൾക്കിടയിൽ നടക്കുന്ന സംഭവങ്ങൾ, അതിൽ ഒരു ത്രില്ലുണ്ടാവും.

 

തമ്പിയിൽ പല ഗെറ്റപ്പിലാണല്ലോ കാർത്തി.. എത്ര കഥാപാത്രങ്ങൾ ഇതിലുണ്ട് ?

 

കാർത്തി : മൾട്ടിപ്പിൾ ലുക്കൊന്നുമില്ല. രണ്ടു ലുക്ക്‌ മാത്രമേ ഉള്ളൂ. കഥ ഗോവയിൽ തുടങ്ങി മുന്നോട്ട് പ്രയാണം ചെയ്യുന്നു. അതു കൊണ്ടാണ് എന്റെ കഥാപാത്രത്തിന്  രണ്ടു രൂപങ്ങൾ. കഥാപാത്രം ഒന്നേയുള്ളൂ. ഒരേ കഥാപാത്രം രണ്ടു പാതയിലൂടെ എങ്ങനെ സഞ്ചരിക്കുന്നു . അത് എങ്ങനെ മാറുന്നു എന്നതാണ് പ്രത്യേകത.

 

jyo

ജീത്തു ജോസഫ് : രണ്ടു ഗെറ്റപ്പിലും വ്യത്യസ്തതയുണ്ട്. ആ രണ്ടു ഗെറ്റപ്പ് രണ്ടു രീതിയിലാണ് കാർത്തി ചെയ്തിട്ടുള്ളത്. അദ്ദേഹം അത് നന്നായി  ചെയ്തിട്ടുണ്ട്. സിനിമ കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും.

 

അനുജൻ സൂരജ് നിർമിച്ച ചിത്രം. ഇൗ അനുജനൊപ്പം(കാർത്തി)  അഭിനയിക്കുമ്പോൾ എന്തു തോന്നി.?

 

ജ്യോതിക: ഇങ്ങനെയൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചതല്ല. അദ്ഭുതം തോന്നുന്നു. അതും തമ്പി എന്നു തന്നെ പേര് വന്നതും .... ഓർക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു.

 

കാർത്തിക്കൊപ്പമാണോ സൂര്യക്കൊപ്പമാണോ അഭിനയിക്കാൻ പ്രയാസം.?

 

ജ്യോതിക: സൂര്യയ് ​ക്കൊപ്പം തന്നെ. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്. ധാരാളം വഴക്കുണ്ടാവും. നമ്മുടെ വീട്ടിൽ എങ്ങനെ വഴക്കുണ്ടാവുമോ അതു പോലെ. പുരുഷൻ - പൊണ്ടാട്ടി വഴക്ക്.

 

ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞ് അഭിനയിക്കാൻ കഴിയില്ലെന്നും എന്നാൽ കാർത്തിക്ക് അതു പറ്റുമെന്നും സൂര്യ പ്രശംസിച്ചുവല്ലോ ? അത് നിങ്ങളുടെ കഴിവിനുള്ള അംഗീകാരമല്ലേ

 

കാർത്തി :എന്നെ സംബന്ധിച്ചിടത്തോളം കഥയാണ് എല്ലാത്തിനും കാരണം. ഇതൊക്കെ കഥ തീരുമാനിക്കുന്ന കാര്യമാണെന്ന് ഞാൻ കരുതുന്നു. എല്ലാ സിനിമയിലും അത്തരം സന്ദർഭം ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. കഥ നല്ലതായിരിക്കണം ഇമോഷൻ ഉണ്ടായിരിക്കണം. എങ്കിലേ വർക് ഔട്ട് ആവു.

 

തമിഴ് സിനിമയിൽ ഒട്ടനവധി അക്കാ - തമ്പി കഥകൾ വന്നു കഴിഞ്ഞു. ഇതിൽ (തമ്പി) എന്താണ് പ്രത്യേകത 

 

ജീത്തു ജോസഫ് :അത് നിങ്ങൾ തിയറ്ററിൽ കാണൂ. തമ്പിയിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കും. ഒരു ലക്ഷ്യം ഉണ്ടായിരിക്കും.

 

കാർത്തി: ജീത്തു സാർ പറഞ്ഞ പോലെ തീർച്ചയായും ഒരു ' സ്പെഷൽ ' ഉണ്ട്. അത് തിയറ്ററിൽ തന്നെ പോയി കാണണം

 

ജ്യോതികയെ തമിഴ് സിനിമയിൽ ലേഡി കമൽ എന്നാണ് പറയാറ്. തമ്പിയിൽ എങ്ങനെയാണ് അഭിനയിച്ചിട്ടുള്ളത്..?

 

ജ്യോതിക : അങ്ങനെ ഒന്നും ആരും വിശേഷിപ്പിക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം ലേഡി കമൽ എന്ന് വിശേഷിപ്പിക്കാവുന്ന ഏക വ്യക്തി ഊർവശി മാഡം മാത്രമാണ്.

 

ജീത്തു ജോസഫ് : ഒന്ന് പറയാതിരിക്കാൻ കഴിയില്ല. ജ്യോതികയുടെ അഭിനയം ഗംഭീരമാണ് ... ഒരു കഥാപാത്രത്തിന് വേണ്ടി ജ്യോതിക എടുക്കുന്ന അധ്വാനം , ഡെഡിക്കേഷൻ, ഒരു സീൻ അഭിനയിക്കുന്നതിന് മുമ്പായി അവർ തന്നെ പ്രിപ്പെയർ ചെയ്യുന്ന രീതി ഇതൊക്കെ പക്കാ പ്രഫഷനലാണ്

 

തമ്പി എന്ന പേരിൽ നേരത്തേ തന്നെ ഒരു സിനിമ വന്നിട്ടുണ്ട്.വീണ്ടും എന്തേ അതേ ടൈറ്റിൽ. ?

 

ജീത്തു ജോസഫ് : കുറെ ഏറെ ടൈറ്റിലുകൾ നോക്കി. ഇൗ കഥയ്ക്ക് ഇതാണ് യോജിച്ചത്.

 

കാർത്തി: ധാരാളം ടൈറ്റിലുകൾ ആലോചിച്ചു അനുയോജ്യമായത് കിട്ടിയില്ല. ഞങ്ങൾ ആലോചിച്ച ടൈറ്റിലുകൾ നേരത്തേ മറ്റുള്ളവർ ബുക്ക് ചെയ്തു വെച്ചിരുന്നു. അത് കൊണ്ട് അത് കിട്ടിയില്ല. തമ്പി നല്ല ടൈറ്റിലാണെന്ന് ജീത്തു സാർ പറഞ്ഞു. അതിനു ശേഷം എന്റെ ഉള്ളിലുള്ള ഒരു സഹ സവിധായക മനസ്സ് ചിന്തിച്ചപ്പൊഴും ഇൗ ടൈറ്റിൽ ബെസ്റ്റ് ആണെന്ന് തോന്നി.

 

ജീത്തു ജോസഫിന്റെ സിനിമയിൽ അഭിനയിക്കാൻ, പെർഫോമൻസ് സ്കോപ് ധാരാളം ഉണ്ടാവുമല്ലോ ?..

 

കാർത്തി: എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്വാതന്ത്ര്യം നൽകും. അഭിനേതാവിന്റെ ബെസ്റ്റ് ഏതാണോ അത് ചെയ്യാൻ അനുവദിക്കും. അതേ സമയം സീനിന് എന്ത് വേണമോ അത് ആർട്ടിസ്റ്റ്റിൽ നിന്നും എടുക്കുകയും ചെയ്യും.

 

ജ്യോതിക: എനിക്ക് ഇഷ്ടപെട്ട കാര്യം എല്ലാറ്റിലും അദ്ദേഹം ലോജിക് നോക്കും എന്നതാണ്. ഒരു സീൻ ആ ലോജിക്കോട് കൂടിയുണ്ടോ ? കാണികൾ അവരുടെ കാഴ്ചപ്പാടിൽ അവർ എങ്ങനെയാണ് അതിനെ സ്വീകരിക്കുക എന്നൊക്കെ നോക്കും. ഇപ്പൊൾ ആരും അങ്ങനെയൊന്നും നോക്കാറില്ല. അദ്ദേഹത്തിന്റെ അ രീതിയും എനിക്ക് ഇഷ്ടപ്പെട്ടു.

 

നിഖില വിമൽ: ജീത്തു സർ എപ്പോഴും പെർഫെക്റ്റ് 99 ലും പോകാൻ അനുവദിക്കില്ല, 101 ലേക്കും പോകാൻ അനുവദിക്കില്ല . 100ൽ അദ്ദേഹത്തിന് ആവശ്യമുള്ളത് അദ്ദേഹം വാങ്ങിയിരിക്കും .

 

കാർത്തി - ജ്യോതികക്ക് പ്രാധാന്യമുള്ള സിനിമയാണെന്ന് അറിഞ്ഞിട്ടും നിഖില ഇൗ പടം സ്വീകരിക്കാൻ കാരണം .?

 

നിഖില വിമൽ: വലിയൊരു ടീമാണിത്. വലിയ ആർട്ടിസ്റ്റ്റുകൾ, ടെക്നീഷ്യൻസ് .ഇവർ രണ്ടു പേരും (കാർത്തി- ജ്യോതിക) അഭിനയിക്കുന്നു എന്ന് കേട്ടാൽ ആരാണ് വേണ്ട എന്ന് പറയുക. എങ്കിലും ഒരു പേടി ഉണ്ടായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ ഇല്ലാതെ വരുമോ എന്ന്. പക്ഷേ നല്ല കഥാപാത്രവും കിട്ടി. പെർഫോം ചെയ്യാനുള്ള സ്പേസും കിട്ടി. തമ്പി - തമിഴിൽ എനിക്ക്  ഒരു തിരിച്ചു വരവിന്റെ   സിനിമയാണ്.

 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമ്പി ഡിസംബർ 20 ന് റിലീസ് ചെയ്യും. കാർത്തി, ജ്യോതിക, നായിക നിഖില വിമൽ  എന്നിവരെ കൂടാതെ സത്യരാജ്, സൗക്കാർ ജാനകി, ആൻസൺ പോൾ,ഹരീഷ് പേരടി, ഇളവർസു,ബാല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും 96 ലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്ത്  സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. വയകോം18 സ്റ്റുഡിയോസും ജ്യോതികയുടെ സഹോദരൻ സൂരജ് സദനയുടെ പാരലൽ മൈൻഡ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com