ADVERTISEMENT

കിരീടം സിനിമയിലെ പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുള്ള തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം ഇനി ടൂറിസം കേന്ദ്രം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇത്തരത്തിൽ ഒരു ആശയം റിയാസിനു മുന്നിൽ അവതരിപ്പിച്ചത്. 

 

‘കിരീടം സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം. കഥാഗതിയുടെ സുപ്രധാന മേഖലകളിലെല്ലാം ഈ പാലവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇതിനെ കിരീടം പാലം എന്നുവിളിച്ചു. മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്‍റെ ഭംഗിയും  ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്. വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്‍റെ മനോഹാരിതയും പാലത്തിന്‍റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി. കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടി ഈ പാലത്തിന്‍റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഇന്ന് കുറച്ച് സമയം പാലത്തില്‍ ചെലവഴിച്ചു. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്‍റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്‍റെ വലിയ സാധ്യതയുള്ള നാട്. കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.’ റിയാസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com