ലൂക്ക് ആന്റണിയായി മമ്മൂട്ടി; ഞെട്ടിക്കാൻ റോഷാക്ക്; ട്രെയിലർ
Mail This Article
മമ്മൂട്ടി നായകനാകുന്ന സൈക്കളോജിക്കൽ ത്രില്ലർ റോഷാക്കിന്റെ ട്രെയിലർ എത്തി. ദുരൂഹതയും ആകാംക്ഷയും ഒരുപോലെ നിലനിർത്തുന്ന ട്രെയിലറിൽ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനം ചിത്രം തിയറ്ററുകളിലെത്തും.