മത്സരിച്ചഭിനയിച്ച് സൂരിയും േസതുപതിയും; വെട്രിമാരന്റെ ‘വിടുതലൈ’ ട്രെയിലർ

Mail This Article
ദേശീയ പുരസ്കാരം നേടിയ അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിടുതലൈ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തമിഴ് സിനിമകളില്‍ ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മത്സരിച്ചഭിനയിക്കുന്ന സൂരിയെയും സേതുപതിയെയും ട്രെയിലറിൽ കാണാം.
ജയമോഹന്റെ 'തുണൈവൻ' ചെറുകഥയെ ആസ്പദമാക്കി വെട്രിമാരൻ തന്നെയാണ് തിരക്കഥ. രണ്ട് വർഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ.
ഗൗതം വസുദേവ് മേനോൻ, പ്രകാശ് രാജ്, രാജീവ് മേനോൻ, ഭവാനി ശ്രീ, ചേതൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ മകൻ സൂര്യയും ചിത്രത്തിലൊരു വേഷത്തിലെത്തുന്നു. വിടുതലൈ’യിൽ ആദിവാസി കുട്ടിയുടെ വേഷത്തിലാണ് ജൂനിയർ സേതുപതി എത്തുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറും വി.മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്ന വിടുതലൈ ഉദയ് നിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവീസാണ് വിതരണം ചെയ്യുക.