സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി സിദ്ദീഖും കുടുംബവും; ചിത്രങ്ങൾ

Mail This Article
മകൻ സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി സിദ്ദീഖും കുടുംബവും. നടനും സിദ്ദീഖിന്റെ മകനുമായ ഷഹീൻ സിദ്ദീഖ് ആണ് പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു ഷഹീൻ അടിക്കുറിപ്പായി നൽകിയത്. ഷഹീന്റെ ഭാര്യ ഡോ. അമൃതയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
നിരവധിപ്പേരാണ് സാപ്പിക്ക് ആശംസകളുമായി എത്തുന്നത്. സാപ്പിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചായിരുന്നു ഡോ. അമൃത പിറന്നാൾ ആശംസകൾ നേർന്നത്.



സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് ഷഹീൻ അവസാനം അഭിനയിച്ച ചിത്രം.
ഗരുഡനിലാണ് സിദ്ദീഖ് അവസാനം പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ വക്കീൽ േവഷത്തിലെത്തുന്ന ‘നേര്’ ആണ് സിദ്ദീഖിന്റെ പുതിയ ചിത്രം.