ജോജു ജോർജിന്റെ ‘ആരോ’; തിയറ്ററുകളിൽ ശ്രദ്ധനേടുന്നു
Mail This Article
വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റും നടക്കുന്ന സംഭവങ്ങളും, അവിടെ ജീവിക്കുന്ന കുറെ മനുഷ്യരുടെ ജീവിത ശകലത്തിന്റെ സസ്പെൻസ് നിറയ്ക്കുന്ന സിനിമയാണ് ആരോ. ജോജു ജോർജ്, അനുമോൾ, കിച്ചു ടെല്ലസ്, ജയരാജ് വാര്യർ, സുധീർ കരമന, സുനിൽ സുഖദ എന്നിവർ മികച്ച വേഷങ്ങൾ ചെയ്യുന്ന ഈ സിനിമ മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്നും നേടുന്നത്. ജോജോ ജോർജിന്റെ പൊലീസ് കഥാപാത്രം വളരെ സൂക്ഷ്മതയോടെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ഒരു പൊലീസുകാരന്റെ എല്ലാ മാനറിസങ്ങളും പ്രേക്ഷക മനസിൽ നിറച്ച് ജോജു, ബിനു എന്ന പൊലീസ് ഓഫിസറാകുന്നു. ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ പൊലീസ് വേഷമാണ് ജോജുവിന്റെ ബിനു.
സ്ത്രീപ്രാധാന്യമുളള സിനിമകള്‍ കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ അനുമോള്‍ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന ശക്തയായ ആർട്ടിസ്റ്റ് ആണ് അനുമോൾ എന്നു തെളിയിക്കുന്ന വേഷമാണ് ആരോയിലെ താമര. മികച്ച പ്രേക്ഷക പിന്തുണയിൽ മുന്നേറുന്ന തമിഴ് വെബ് സീരീസില്‍ കാഴ്ചവച്ച പ്രകടനത്തെ മറികടക്കുന്നതാണ് അനുമോളുടെ താമര എന്ന കഥാപാത്രം.
മുരുകനായി കിച്ചു ടെല്ലസ് എത്തുന്നു. നല്ല കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കാൻ സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇതിലെ വേഷം. ജയരാജ് വാര്യരും കലാഭവൻ നവാസും മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കായി നൽകുന്നത്.