ബ്രൈഡൽ ഷവർ ആഘോഷവുമായി നടി അമേയ; ചിത്രങ്ങൾ

Mail This Article
നടി അമേയ മാത്യുവിന്റെ ബ്രൈഡൽ ഷവര്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടി തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ആഘോഷം.
കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രതിശ്രുത വരൻ. സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്.
കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്.