ADVERTISEMENT

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത്, ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 3ഡി സിനിമ ബറോസ് ഡിസംബർ 25ന് ലോകമെമ്പാടും റിലീസ് ആവുകയാണ്. അതിനു മുന്നോടിയായി, മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്‌സിറ്റിയും മനോരമ നല്ല പാഠത്തിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

barroz-painting

ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം

നഴ്സറി (PRE KG, UKG, LKG ) 

സബ്ജൂനിയർ (1,2,3,4) 

ജൂനിയർ(5,6,7,8 ) 

സീനിയർ (9,10,+1,+2)

നഴ്സറി, സബ്ജൂനിയർ വിഭാഗങ്ങളിലെ കുട്ടികൾ സംഘടാകർ പ്രിന്റ് ചെയ്തു തരുന്ന ബറോസ് ചിത്രത്തിലാണ് പെയ്ന്റിങ് ചെയ്യേണ്ടത്. ജൂനിയർ–സീനിയർ വിഭാഗങ്ങളിൽ ‘ബറോസ്’ സിനിമയുടെ ടാഗ് ലൈൻ ആയ ‘നിധി കാക്കുന്ന ഭൂതം’ എന്നതാണ് വിഷയം. ബറോസിന്റെ, ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിൽനിന്നും ട്രെയിലറിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വ്യത്യസ്ത‌മായ രചനകളാണ് നടത്തേണ്ടത്. ഡിസംബർ 21ന് കൊച്ചി ഇൻഫോ പാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസ്സിൽ ഉച്ച കഴിഞ്ഞു 2 മണിക്ക് ആണ് മത്സരം ആരംഭിക്കുക. പങ്കെടുക്കുന്നവർ സ്കൂൾ ഐഡന്റിറ്റി കാർഡ് കൊണ്ടുവരേണ്ടതാണ്.

പെയ്ന്റിങ് ചെയ്യാൻ ക്രയോൺസ്, കളർ പെൻസിൽ, വാട്ടർ കളർ, ഓയിൽ അല്ലെങ്കിൽ പേസ്റ്റൽസ് എന്നിവ ഉപയോഗിക്കാം. ഇവ മത്സരാർഥികൾ കൊണ്ട് വരണം. വരയ്ക്കാനുള്ള ചാർട്ട് പേപ്പർ വേദിയിൽ തരും.

ആദ്യം റജിസ്റ്റർ ചെയ്യുന്ന 1000 കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. രണ്ടു മണിക്കൂറാണ് മത്സര സമയം. എല്ലാ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ മോഹൻലാൽ നേരിട്ട് നൽകും. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം പതിനായിരം, ആറായിരം, നാലായിരം വീതം രൂപയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനമുണ്ട്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മോഹൻലാലിനോട് ബറോസ് സിനിമയുടെ വിശേഷങ്ങൾ നേരിട്ടു ചോദിക്കാനും അവസരം

Register - www.manoramaonline.com/barroz

വിശദ വിവരങ്ങൾക്ക് - 9495080004 / 0484 4447411 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9ന് വൈകിട്ട് 6ന് ഇടയിൽ വിളിക്കാം)

English Summary:

Barroz and a Thousand Children; Manorama Online-Jain University All Kerala Barroz Drawing Competition on 21st December

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com