ADVERTISEMENT

‘എമ്പുരാൻ’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫർ’ തിയറ്ററുകളിലെത്തും. സിനിമയുടെ റിറിലീസ് ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. മാർച്ച് 20നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. എമ്പുരാൻ മാർച്ച് 27നാണ് റിലീസ്.

2019 മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനും അബ്റാം ഖുറേഷിയെന്ന അധോലോക നായകനായും മോഹൻലാൽ ഇരട്ട ഗെറ്റപ്പിൽ തിളങ്ങിയ സിനിമയിൽ ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാരിയർ, കലാഭവൻ ഷാജോൺ, നൈല ഉഷ തുടങ്ങിയ വലിയ താരനിര അണിനിരന്നിരുന്നു.

അതേസമയം, എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ സമയക്രമം തീരുമാനിച്ചു. മാർച്ച് 27ന് പുലർച്ചെ ആറിന് ചിത്രം ആദ്യ പ്രദർശനം ആരംഭിക്കും. യുഎസിൽ സിനിമയുടെ അഡ്വാൻസ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

English Summary:

Watch Lucifer Re-Release Trailer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com