ആവേശം നിറച്ച് ‘ഇന്ത്യ വിൽ കം ബാക്’; വിഡിയോ ഗാനം ശ്രദ്ധേയം

Mail This Article
ട്വന്റി20 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ച് ഒരുകൂട്ടം കലാകാരന്മാർ ചേർന്നു പുറത്തിറക്കിയ ‘ഇന്ത്യ വിൽ കം ബാക്’ ഗാനം ശ്രദ്ധേയമാകുന്നു. സംഗീതസംവിധായകൻ സുമേഷ് കൂട്ടിക്കൽ ആണ് പാട്ടിന് ഈണമൊരുക്കിയത്. കണ്ണൻ സുധാകരൻ വരികൾ കുറിച്ച ഗാനം ജിതേഷ് ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്നു. മലയാളത്തിലും തമിഴിലുമായാണ് പാട്ടിനു വരികളൊരുക്കിയിരിക്കുന്നത്.
മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘ഇന്ത്യ വിൽ കം ബാക്’ പ്രേക്ഷകർക്കരികിലെത്തിയത്. നിഥിൻ വക്കച്ചൻ ഗാനരംഗങ്ങളുടെ സംവിധാനവും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നു. ടെലിവിഷൻ താരം മീനാക്ഷി പാട്ടിൽ ചുവടുവച്ചിട്ടുണ്ട്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘ഇന്ത്യ വിൽ കം ബാക്’ ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി.