ADVERTISEMENT

ലഹരിക്കെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി സൈന്യത്തിന്റെ ബ്രാസ് ബാന്‍ഡ്. ടെറിടോറിയല്‍ ആര്‍മി 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍റെ 67–ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു പരിപാടി. മദ്രാസ് റെജിമെന്റിന്റെ ഭാഗമായ ബറ്റാലിയന്‍ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റിയതിന്റെ ഒന്നാംവാര്‍ഷിക ആഘോഷവും സമാപിച്ചു. 

 

കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറില്‍ പൊതുജനങ്ങളെ സാക്ഷിയാക്കിയായിരുന്നു സൈന്യത്തിന്റെ കലാപ്രകടനം. ഊട്ടി വെല്ലിങ്ട്ടണ്‍ ബ്രാസ് ബാന്‍ഡിന്റെ പ്രകടനത്തില്‍ വിവിധ ഈണങ്ങള്‍ മുഴങ്ങി. 

 

ബ്രാസ് ബാന്‍ഡ് പരിപാടികള്‍ക്കൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി. രണ്ടുദിവസം നീണ്ടുനിന്ന വാര്‍ഷിക ആഘോഷങ്ങളുടെ അവസാനമായി ബീച്ചില്‍ വെടിക്കെട്ടും നടന്നു. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച മദ്രാസ് റെജിമെന്റിന്റെ 122 ടെറിട്ടോറിയല്‍ ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട്ടേയ്ക്കു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com