ADVERTISEMENT

ഗായിക സിതാര കൃഷ്ണകുമാറിനു പിറന്നാൾ ആശംസകൾ നേർന്ന് പങ്കാളി ഡോ.സജീഷ് പങ്കുവച്ച സമൂഹമാധ്യമപോസ്റ്റ് ശ്രദ്ധേയമാകുന്നു. സിതാരയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് സജീഷ് പോസ്റ്റ് ചെയ്തത്. സകുടുംബമുള്ള യാത്രയുടെ മനോഹരക്കാഴ്ചകളും സജീഷ് പങ്കുവച്ചു. ഹൃദ്യമായ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രിയതമയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്നത്. 

‘കാലമെത്ര വേഗത്തിലാണ് കുതിക്കുന്നത്? കണ്ണുചിമ്മിമിഴിക്കുമ്പോളേക്കും കാഴ്ചകൾ പ്രകാശവേഗതയിൽ മിന്നിമറയുന്നു. ഓർമകൾക്കു കനം വയ്ക്കുന്നു. എല്ലാം പൊന്നുപോലെ കാത്തുവയ്ക്കുന്നു. പുതിയവയ്ക്കായി കാത്തിരിക്കുന്നു. വിലകൂടിയ സമ്മാനങ്ങൾക്കും വാരിവലിച്ചെഴുതിയ ആശംസാ വാചകങ്ങൾക്കും കർശന വിലക്കുണ്ട്. ആകയാൽ പ്രാണപ്രിയേ, പിറന്നാൾ വാഴ്ത്തുകൾ എന്നുമാത്രം കുറിക്കുന്നു. പറയാനുള്ളതെല്ലാം നമുക്കു പരസ്പരം മാത്രമായി പറയാം. ഒരിക്കലും ഒടുങ്ങാതെ പറഞ്ഞുകൊണ്ടിരിക്കാം. ഈ ദുനിയാവുള്ളിടത്തോളം! നമ്മളുള്ളിടത്തോളം കാലം’, സജീഷ് കുറിച്ചു. 

സജീഷിന്റെ കുറിപ്പ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രിയഗായികയ്ക്കു ജന്മദിനാശംസകൾ നേരുന്നത്. 38ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം സിതാര കൃഷ്ണകുമാർ ആഘോഷിച്ചത്. 

English Summary:

Sithara Krishnakumar celebrates 38th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com