ADVERTISEMENT

ഉരുളെടുത്ത വയനാടിന് സാന്ത്വനമായി 25 ഗായകർ ചേർന്നാലപിച്ച ഗാനം പ്രേക്ഷകമനസ്സുകൾ കീഴടക്കുന്നു. ‘ഹൃദയമേ’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ഔദ്യോഗികമായി പുറത്തിറക്കി. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പാട്ടിനു വരികൾ കുറിച്ചത്. രാജേഷ് ബാബു കെ ശൂരനാട് ഈണമൊരുക്കി. പാട്ടിന്റെ ആശയവും രാജേഷിന്റേതു തന്നെ. 

ഹരിഹരൻ, ഉഷ ഉതുപ്പ്, എം.ജി.ശ്രീകുമാർ, ഉണ്ണി മേനോൻ, പി.ഉണ്ണികൃഷ്ണൻ, മധു ബാലകൃഷ്ണൻ, പി.കെ.സുനിൽകുമാർ, അനുരാധ ശ്രീറാം, സിത്താര ക‍ൃഷ്ണകുമാർ, മിൻമിനി, നരേഷ് അയ്യർ, മധുശ്രീ നാരായൺ, നജിം അർഷാദ്, അൻവർ സാദത്ത്, മൃദുല വാരിയർ, നിത്യ മാമ്മൻ, രഞ്ജിനി ജോസ്, പൂജ സന്തോഷ്, അമൃതവർഷിണി, ദേവനന്ദ എം.എസ്, ആര്യനന്ദ, അമൽ.സി.അജിത്, ഋതുരാജ്, അജ്മൽ ബഷീർ, ദേവമിത്ര എന്നീ ഗായകരാണ് സാന്ത്വനഗീതത്തിനു പിന്നിണിയിൽ സ്വരമായത്. 

‘ഹൃദയമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. അർഷാദ് അബ്ദു ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. അമൃത് എഡിറ്റിങ് നിർവഹിച്ചു. റാം സി പണിക്കർ പുല്ലാങ്കുഴലിലും സാക്സഫോണിലും ഈണമൊരുക്കി. ദുരന്തഭൂമിയുടെ നോവ് പടർത്തും ദൃശ്യങ്ങളും ഗാനരംഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

English Summary:

Hridhayame musical tribute for Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com