രാഷ്ട്രപതിക്ക് ബൈപാസ് ശസ്ത്രക്രിയ 30ന്
Mail This Article
×
ന്യൂഡൽഹി ∙ ശാരീരിക അസ്വസ്ഥതകളെ തുടർന്നു ചികിത്സയിലുള്ള രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും നേരത്തേ നിശ്ചയിച്ചിരുന്ന ബൈപാസ് ശസ്ത്രക്രിയ 30ന് നടക്കുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു. 26നു രാവിലെയാണ് രാഷ്ട്രപതിയെ ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയെ സന്ദർശിച്ചു.
English Summary: Bypass surgery for Ram Nath Kovind
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.