മോദിയെയും മറ്റും വിട്ടയച്ച നടപടി: ഹർജി വീണ്ടും മാറ്റി
Mail This Article
×
ന്യൂഡൽഹി ∙ ഗുജറാത്ത് വർഗീയ കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്തു സാക്കിയ ജാഫ്രി നൽകിയ ഹർജി പരിഗണിക്കുന്നതു വീണ്ടും സുപ്രീം കോടതി മാറ്റി.
സാക്കിയ തന്നെ നൽകിയ കത്തു പരിഗണിച്ചാണ് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിയത്. കഴിഞ്ഞ തവണയും സാക്കിയയ്ക്കു വേണ്ടിയാണ് മാറ്റിയത്. സാക്കിയയുടെ ഭർത്താവും മുൻ എംപിയുമായ ഇഹ്സാൻ ജാഫ്രിയുൾപ്പെടെ 68 േപരാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്.
English Summary: Gujarat riots case followup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.