ഗുരുവായൂർ നാലമ്പലം ശീതീകരിക്കുന്നു: ‘പഴനി മോഡൽ’

Mail This Article
ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തും. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാൽ പ്രദക്ഷിണവഴികളിൽ തണുത്ത കാറ്റ് ലഭിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
മുഴുവൻ ചെലവും വഴിപാടായി ഏറ്റെടുക്കാൻ ഒരു ഭക്തൻ തയാറായിട്ടുണ്ട്. എട്ടിനു ചേരുന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനമെടുക്കും. പഴനി ക്ഷേത്രത്തിൽ ഈയിടെ ഏർപ്പെടുത്തിയ സമാന സംവിധാനത്തെപ്പറ്റി പഠിക്കാൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണസമിതി അംഗങ്ങൾ, എൻജിനീയറിങ് ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ അവിടം സന്ദർശിച്ചു. അവിടെ ഇതു നടപ്പാക്കിയ എൻജിനീയറിങ് സംഘം അടുത്തദിവസം ഗുരുവായൂരിലെത്തും.