ADVERTISEMENT

കൊച്ചി∙ മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് മുൻ എംഎൽഎയുമായ കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ മറ്റ് നടപടികളുമായി ഇഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എതിർ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

പ്ലസ്ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്കൂൾ മാനേജ്മെന്റിൽനിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇഡി നടപടികൾ സ്വീകരിച്ചത്. അഴിമതിയിലൂടെ സമ്പാദിക്കുന്നത് കള്ളപ്പണം ആണെന്നു വിലയിരുത്തി കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമാണ് ഇഡിയുടെ നടപടികൾ. ഏപ്രിൽ 12നാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിറക്കിയത്.

കോഴിക്കോട് ജില്ലയിലെ കക്കോടിയിൽ വേങ്ങേരി ഗ്രാമത്തിലെ ആശ ഷാജിയുടെ വസ്തുവകകളാണ് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. കോഴ വാങ്ങിയ 25 ലക്ഷം ഉപയോഗിച്ചാണ് ആശയുടെ പേരിൽ വീട് നിർമിച്ചതെന്നും ഇഡി പറയുന്നു. അഴീക്കോട് മുൻ എംഎൽഎ കൂടിയായ ഷാജിക്ക് വയാനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വസ്തുവകകൾ ഉണ്ടെന്നാണ് ആരോപണം.

English Summary: Interim stay on Enforcement Directorate order to attach assets of KM Shaji's wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com