വാഷിങ്ടൻ ∙ അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷത്തിലാണു മെക്സിക്കോ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവർ. ലക്ഷക്കണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച ഇന്ത്യൻ സമയം 9ന് പുലർച്ചെ 2.22ന് ആണ് അവസാനിച്ചത്. ഇന്ത്യയിൽ ദൃശ്യമായില്ല.
സമ്പൂർണ സൂര്യഗ്രഹണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങ് നാസ യുട്യൂബിൽ പങ്കുവച്ചിരുന്നു. നൂറ്റാണ്ടിൽ ആദ്യമായി ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറ്, വടക്ക് മേഖലകളിൽ ഒരേസമയം സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. വടക്കേ അമേരിക്കയിൽ ദ് മെക്സിക്കൻ ബീച്ച് റിസോർട്ടിലാണ് മുഖ്യമായും സൂര്യഗ്രഹണം ആദ്യം കണ്ടത്. പിന്നീട് മറ്റു പ്രദേശങ്ങളിലും കാണാനായി.
സൂര്യഗ്രഹണം കാണാൻ വിവിധ രാജ്യങ്ങളിൽ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കൂട്ടായ്മകളും പാർട്ടികളും സംഘടിപ്പിച്ചതോടെ സൂര്യഗ്രഹണം ജനങ്ങൾ ആഘോഷമാക്കി. കുട്ടികളുൾപ്പെടെ കുടുംബമായാണു ആളുകൾ പരിപാടികളിൽ പങ്കെടുത്തത്. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ -1 സൂര്യനെക്കുറിച്ച് തുടർച്ചയായി പഠിക്കുന്നുണ്ടെങ്കിലും സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയായില്ല. സൂര്യനെ എപ്പോഴും തടസ്സമില്ലാതെ കാണാൻ സാധിക്കുന്ന രീതിയിലാണ് ആദിത്യ നിലയുറപ്പിച്ചിട്ടുള്ളത്.
English Summary:
The total solar eclipse ends on April 9; pictures and video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.