ADVERTISEMENT

മൂവാറ്റുപുഴ∙ മഴക്കാലഒരുക്ക നടപടികൾ സ്വീകരിക്കാനായി ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുന്നത് ആർ‍ഡിഒ തടഞ്ഞു. എംഎൽഎയുടെ തന്നെ നിർദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് അവസാന ദിവസം എംഎൽഎയെ ആർഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആർഡിഒ രേഖാമൂലം കത്തു നൽകിയത്.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴൽനാടൻ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. ഇതിന് ആർഡിഒയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, മാത്യു കുഴൽനാടനെ യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന നിർദേശം ‘മുകളിൽ’ നിന്ന് ഉണ്ടായി. തുടർന്ന് ഇന്നലെ മാത്യു കുഴൽനാടനെ പങ്കെടുപ്പിക്കാതെ യോഗം നടത്തി.

യോഗത്തിൽ പങ്കെടുപ്പിക്കാതിരുന്നതു നിർഭാഗ്യകരമാണെന്ന് എംഎൽഎ പ്രതികരിച്ചു.

English Summary:

Muvatupuzha RDO Blocks MLA Mathew Kuzhalnadan from Critical Rainy Season Prep Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com