ADVERTISEMENT

ആലപ്പുഴ∙ കളർകോട് 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെക്കൂടി പ്രതിചേർത്ത് എഫ്ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു.

കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ പിന്നീടാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ തെന്നി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളും കൂടുതൽ സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് കളർകോട് ചങ്ങനാശേരി മുക്ക് ജങ്ഷനിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ(19) എന്നിവർ അപകടത്തിൽ മരിച്ചു. 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കനത്ത മഴയ്ക്കിടെ രാത്രി 9.20നായിരുന്നു അപകടം.

English Summary:

Alappuzha Bus Accident: An FIR has been filed against the KSRTC bus driver for negligent driving as investigations continue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com