ADVERTISEMENT

ന്യൂഡൽഹി∙ ‘‘നിക്ഷേപകനു പണം പിൻ‌വലിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന്റെ പേര് പറയാമോ?’’– 2 വർഷം റിസർവ് ബാങ്ക് ഗവർണറും 5 വർഷം ഇന്ത്യയുടെ ധനമന്ത്രിയും 10 വർഷം പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻസിങിന്റെ ശാന്തവും തീക്ഷ്ണവുമായ വാക്കുകൾ രാജ്യസഭയെ പിടിച്ചുലച്ചു. നോട്ടുനിരോധനമെന്ന അപ്രതീക്ഷിത നടപടിയിൽ രാജ്യം പകച്ചുനിന്ന നാളുകൾ. സാമ്പത്തിക വിദഗ്ധർക്ക് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ. സാധാരണ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതും നിയമത്തിന്റെ മറവിൽ കവർച്ച ചെയ്യുന്നതുമാണു നോട്ടുകൾ അസാധുവാക്കിയതു നടപ്പാക്കിയ രീതിയെന്ന മൻമോഹന്റെ വിമർശനം അധികാര കേന്ദ്രങ്ങളിൽ ചെന്നു തറച്ചു. ഹ്രസ്വവും ശക്തവുമായിരുന്നു 2016 നവംബർ 25ന് മൻമോഹൻസിങ് രാജ്യസഭയിൽ നടത്തിയ പ്രസംഗം.

Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
പ്രണബ് മുഖർജിക്കും സോണിയ ഗാന്ധിക്കുമൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്. 2004 സെപ്റ്റംബർ 19ലെ ചിത്രം. (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
ഇന്ത്യയുടെ 67ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ നടന്നുപോകുന്ന അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ഓഗസ്റ്റ് 15ലെ ചിത്രം. (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ന്യൂഡൽഹിയിലെ പരേഡ് ഗ്രൗണ്ടിൽ ദസറ ആഘോഷ ചടങ്ങുകൾക്കിടെ 2017 സെപ്റ്റംബർ 30ന് എടുത്ത ചിത്രം. (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)
മൻമോഹൻ സിങ്. 2013 മേയ് 21ന് എടുത്ത ചിത്രം. (PTI Photo)
Manmohan Singh | Sonia Gandhi | Rahul Gandhi | (PTI Photo/Vijay Verma)
മൻമോഹൻ സിങ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം. 2019 ഓഗസ്റ്റ് 23ലെ ചിത്രം. (PTI Photo/Vijay Verma)
Manmohan Singh ​| (PTI Photo by Atul Yadav)
ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്. 2014 ജനുവരി 3ന് എടുത്ത ചിത്രം. (PTI Photo by Atul Yadav)
Manmohan Singh | (PTI Photo/Arun Sharma)
ദി മേക്കിങ് ഓഫ് ഹീറോ എന്ന പുസ്തകത്തിന്റെ ലോഞ്ചിന് മൻമോഹൻ സിങ് എത്തിയപ്പോൾ. 2020 ജനുവരി 13ലെ ചിത്രം. (PTI Photo/Arun Sharma)
Manmohan Singh | Pranab Mukherjee | (PTI Photo by Atul Yadav)
മൻമോഹൻ സിങ്ങും പ്രണബ് മുഖർജിയും കോൺഗ്രസിന്റെ 83ാമത് പ്ലീനറി സമ്മേളനത്തിൽ. 2010 ഡിസംബർ 20ലെ ചിത്രം. (PTI Photo by Atul Yadav)
Manmohan Singh | (PTI Photo by Manvender Vashist)
ആഭ്യന്തര സുരക്ഷ എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ജൂൺ 5ന് എടുത്ത ചിത്രം. (PTI Photo by Manvender Vashist)
Manmohan Singh | Yousuf Raza Gilani | (PTI Photo by Kamal Singh)
മൻമോഹൻ സിങ്ങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ഭൂട്ടാനിൽ നടന്ന പതിനാറാമത് സാർക് ഉച്ചകോടിയിൽ. 2010 ഏപ്രിൽ 29ലെ ചിത്രം. (PTI Photo by Kamal Singh)
Manmohan Singh ​| Arun Jaitley | (PTI Photo by Subhav Shukla)
മൻമോഹൻ സിങ്ങും അരുൺ ജയ്റ്റ്‌ലിയും ‘ഇന്ത്യ ട്രാൻസ്ഫോംഡ്: 25 ഇയേഴ്സ് ഓഫ് ഇക്കണോമിക് റിഫോംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ. 2017 ഓഗസ്റ്റ് നാലിലെ ചിത്രം. (PTI Photo by Subhav Shukla)
Manmohan Singh | Sonia Gandhi | (PTI Photo by Shahbaz Khan)
മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. ന്യ‍ൂഡൽഹിയിൽ ഇന്ദിരാ ഗാന്ധി അവാർഡ് ഫോർ നാഷനൽ ഇന്റഗ്രേഷൻ പുരസ്കാരദാനച്ചടങ്ങിൽനിന്ന് 2010 ഒക്ടോബർ 31ന് എടുത്ത ചിത്രം. (PTI Photo by Shahbaz Khan)
Manmohan Singh | Barack Obama | (PTI Photo by Subhash Chander Malhotra)
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം മൻമോഹൻ സിങ്. 2010 ഏപ്രിൽ 12ന് എടുത്ത ചിത്രം. (PTI Photo by Subhash Chander Malhotra)
Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)
Manmohan Singh | Sonia Gandhi | Rahul Gandhi | (PTI Photo/Vijay Verma)
Manmohan Singh ​| (PTI Photo by Atul Yadav)
Manmohan Singh | (PTI Photo/Arun Sharma)
Manmohan Singh | Pranab Mukherjee | (PTI Photo by Atul Yadav)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Yousuf Raza Gilani | (PTI Photo by Kamal Singh)
Manmohan Singh ​| Arun Jaitley | (PTI Photo by Subhav Shukla)
Manmohan Singh | Sonia Gandhi | (PTI Photo by Shahbaz Khan)
Manmohan Singh | Barack Obama | (PTI Photo by Subhash Chander Malhotra)

മൻമോഹന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

‘‘500, 1000 രൂപയുടെ  കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനാണു ഞാൻ ഇവിടെ നിൽക്കുന്നത്. കള്ളപ്പണം തടയുന്നതിനും കള്ളനോട്ടുകളുടെ പ്രചാരം തടയുന്നതിനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനുമാണ് ഈ നടപടിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാദിക്കുന്നു. ഈ ഉദ്ദേശ്യത്തോടു ഞാൻ വിയോജിക്കുന്നില്ല. എന്നാൽ നോട്ടുകൾ അസാധുവാക്കാനുള്ള ഈ നടപടി നടപ്പാക്കുന്നതിൽ വൻവീഴ്ചയുണ്ടായി എന്നതിൽ രാജ്യത്തു രണ്ടഭിപ്രായമില്ല. തൽക്കാലത്തേക്കു ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യതാൽപര്യത്തിനു ഗുണകരമാണിതെന്നു വാദിക്കുന്നവരെ ജോൺ കെയ്ൻസിന്റെ ഈ വാക്കുകൾ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ‘ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നാമെല്ലാവരും മരിച്ചവരായിരിക്കും.’

അതുകൊണ്ട്, പ്രധാനമന്ത്രി ഒരൊറ്റ രാത്രിയിൽ അടിച്ചേൽപ്പിച്ച ഈ തീരുമാനത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരുടെ പ്രയാസങ്ങൾ പരിഗണിക്കേണ്ടതു സുപ്രധാനമാണ്. പൂർണ ഉത്തരവാദിത്തോടെ ഞാൻ പറയട്ടെ, ഈ നടപടിയുടെ അന്തിമഫലം എന്താണെന്നു നമുക്കാർക്കും അറിയില്ല. 50 ദിവസം ക്ഷമയോടെ കാത്തിരിക്കാൻ പ്രധാനമന്ത്രി പറയുന്നു. ശരിയാണ്, 50 ദിവസം ചെറിയൊരു കാലയളവാണ്. എന്നാൽ പാവപ്പെട്ടവരും അടിസ്ഥാന ആവശ്യങ്ങൾപോലും നിർവഹിക്കാൻ പ്രയാസപ്പെടുന്നവരുമായ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഈ 50 ദിവസം ദുരിതങ്ങളുടെ പെരുമഴക്കാലമാണ്.

അതുകൊണ്ടാണ്, 60–65 പേർ ഈ നടപടിയെ തുടർന്നു മരണത്തിനു കീഴടങ്ങേണ്ടിവന്നത്. നമ്മുടെ കറൻസി, ബാങ്കിങ് സമ്പ്രദായത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ബലഹീനമാകാനേ ഇപ്പോഴത്തെ നടപടി ഉപകരിച്ചിട്ടുള്ളൂ.  ജനം ബാങ്കുകളിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു പറയാൻ പ്രധാനമന്ത്രിക്കു കഴിയുമോ എന്നറിയാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കെന്ന പേരിലുള്ള ഈ നടപടിയെ അപലപിക്കാൻ ഈ ഒരൊറ്റ കാര്യം മാത്രം മതിയെന്നു ഞാൻ കരുതുന്നു.

സർ, ഒരുകാര്യം കൂടി വ്യക്തമാക്കട്ടെ. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയെ, ചെറുകിട വ്യവസായ രംഗത്തെ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് ഈ നടപടി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇതുമൂലം 2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നു ഞാൻ കരുതുന്നു. ഇത് ഏറ്റവും ലഘുവായ വിലയിരുത്തലാണ്. അതുകൊണ്ട്, സാധാരണക്കാർക്കുണ്ടാകുന്ന വിഷമതകൾ ലഘൂകരിച്ച് ഈ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന നിർദേശവുമായി പ്രധാനമന്ത്രി രംഗത്തുവരണം. 

ദിനംപ്രതി നിയമഭേദഗതിയും പണം പിൻവലിക്കുന്നതു സംബന്ധിച്ച നിബന്ധനകളുമായി റിസർവ് ബാങ്ക് മുന്നോട്ടുവരുന്നത് ആർക്കും നല്ലതല്ല. ഇതു പ്രതിഫലിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും എത്ര ശോച്യമായ നിലയിലാണെന്നാണ്. റിസർവ് ബാങ്ക് ഇത്രയേറെ വിമർശന വിധേയമാകേണ്ടി വരുന്നതിൽ, ജനപക്ഷത്തു ന്യായീകരിക്കാവുന്നതാണെങ്കിലും, എനിക്ക് അതിയായ വിഷമമുണ്ട്.  

ഇക്കാര്യത്തിൽ എനിക്കു കൂടുതൽ പറയാനില്ല. സാധാരണ ജനങ്ങളുടെ പ്രയാസങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രായോഗിക നടപടികളുമായി മുന്നോട്ടുവരാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. നമ്മുടെ സമൂഹത്തിലെ 90% ആളുകളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കാർഷിക മേഖലയിൽ ജോലിചെയ്യുന്നവരാണ് 55 ശതമാനവും. അവരെല്ലാം അതീവ ബുദ്ധിമുട്ടിലാണ്.

ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേർക്കും പ്രയോജനകരമായിരുന്ന സഹകരണ ബാങ്ക് മേഖലയെ പണം കൈകാര്യം ചെയ്യുന്നതു വിലക്കിയതു മൂലമുള്ള ദുരിതത്തിനു കണക്കില്ല. ഈ പദ്ധതി നടപ്പാക്കിയതിൽ വൻവീഴ്ചയുണ്ടായിരിക്കുന്നു. സാധാരണക്കാരുടെ പേരുപറഞ്ഞു നിയമസാധുത അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു തികച്ചും സംഘടിതമായ കൊള്ളയാണ്. മറിച്ചാണെങ്കിൽ അതു ദയവായി ബോധ്യപ്പെടുത്തൂ. 

 സർ, ഞാൻ അവസാനിപ്പിക്കട്ടെ. വീഴ്ചകൾ ചൂണ്ടിക്കാട്ടുകയല്ല എന്റെ ലക്ഷ്യം. ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രയാസങ്ങൾ കുറയ്ക്കാനുള്ള പ്രായോഗിക വഴികളുമായി പ്രധാനമന്ത്രി രംഗത്തുവരുമെന്ന് ആത്മാർഥമായി ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി ’’.

English Summary:

Manmohan Singh On Demonetisation; Manmohan Singh's powerful Rajya Sabha speech criticizing demonetization as "organized robbery." He highlighted the suffering of ordinary Indians and questioned the policy's effectiveness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com