മായമില്ലാത്ത പപ്പടം വീട്ടിലുണ്ടാക്കാം, നിസ്സാരം!
Mail This Article
×
ഇന്ന് വിശ്വസിച്ച് സുരക്ഷിതമായി കഴിക്കാൻ പറ്റാത്ത ഭക്ഷണ സാധനങ്ങളിൽ ഒന്നാണ് പപ്പടം, എന്നാൽ മലയാളികൾക്കെന്നും പ്രിയപ്പെട്ടതും നമ്മുടെ സദ്യയിൽ ഒഴിച്ചു കൂടാനാവാത്തതുമാണ് പപ്പടം ! വീട്ടിലുണ്ടാക്കാൻ വളരെ എളുപ്പമാണ് അതും കുറഞ്ഞ ചേരുവകൾ കൊണ്ട്.
ചേരുവകൾ
- ഉഴുന്നു പൊടി - 200 ഗ്രാം
- ബേക്കിങ് സോഡ - 3/4 ടീസ്പൂൺ
- നല്ലെണ്ണ - 2 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- മൈദ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ബൗളിൽ ഉഴുന്നു പൊടിയും ബേക്കിങ് സോഡയും ഉപ്പും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പാൽപ്പമായി വെള്ളവും നല്ലെണ്ണയും ചേ൪ത്ത് നല്ല ബലം കൊടുത്ത് കുഴച്ചെടുക്കണം. നല്ല മയം വരുത്താനായി മാവ് പല തവണകളായി(10-12 വട്ടം) കൈ കൊണ്ട് പരത്തി മടക്കി ഒരു കല്ലു വെച്ചോ ചപ്പാത്തിക്കോലു വെച്ചോ ഇടിച്ച് മയപ്പെടുത്തുക. അതിനു ശേഷം നീളത്തിൽ പരത്തി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം.
- ഓരോ കഷണങ്ങളായി എടുത്ത് കുറച്ച് മൈദാ പൊടി വിതറി വൃത്താകൃതിയിൽ പരത്തി വെയിലത്ത് ഓരോ വശവും ഏകദേശം 5 മിനിറ്റ് വെച്ച് ഉണക്കിയ ശേഷം ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.