‘അവർ ഒരു പേപ്പർ നീട്ടി, അമ്മച്ചിക്ക് കൊടുക്കാനെന്ന് പറഞ്ഞു. ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും കുട്ടിയെ പിടിച്ച് വലിച്ച് കാറിൽ കയറ്റി. കാറിൽ ഉണ്ടായിരുന്നവർ മാസ്ക് ഇട്ടിരുന്നു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്’
2018 ജനുവരിക്കും 2023 ജൂണിനും ഇടയിൽ മാത്രം രാജ്യത്ത് കാണാതായത് 2.75 ലക്ഷത്തിലധികം കുട്ടികളെ. ഈ തട്ടികൊണ്ടുപോകലുകളിൽ ചുക്കാൻ പിടിച്ചിട്ടുള്ളതിലേറെയും അടുത്ത പരിചയക്കാരോ ബന്ധുക്കളോ. സാങ്കേതിക വിദ്യയും സമൂഹമാധ്യമങ്ങളുടെ ഇടപെടലുകളും ശക്തമായിട്ടും ഇത്തരം കടത്തലുകൾ ഇപ്പോഴും തുടരുന്നതെങ്ങനെ?
കുട്ടിയെ കാണാതായ സംഭവത്തോടനുബന്ധിച്ച് കൊല്ലം ചിറക്കര മൂലക്കരയിൽ തിരുവനന്തപുരം പൊലീസ് സൂപ്രണ്ട് കിരൺ നാരായണിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. (Photo: Aravind Venugopal / Manorama)
Mail This Article
×
5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.
English Summary:
How child abductors escape the clutches of various technologically advanced monitoring system including AI?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.