ഫോണിൽ ‘തോണ്ടി’യാൽ കയ്യിലെത്തുമോ കോടികൾ? ജൂലൈ 10ന് പണം പിൻവലിക്കാം? ഹാംസ്റ്റർ കോംപാക്ട് റഷ്യൻ ചാരനോ അതോ...?
Mail This Article
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. ഇതു പണമായി മാറുമോ, അതോ പറ്റിപ്പായിരിക്കുമോ എന്ന സംശയം ശക്തമായിത്തന്നെ നിലനിൽക്കുന്നെങ്കിലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ഹാംസ്റ്ററിൽ ആളുകളുടെ കളി. ഇതിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റി, എക്സ്ചേഞ്ചുകൾ വഴി പണമായി പിൻവലിക്കാൻ സാധിക്കുമെന്നതാണ് മോഹനവാഗ്ദാനം.