ADVERTISEMENT

കേരളത്തിലെ നാലിൽ ഒന്ന് കുടുംബങ്ങൾക്കും സ്വന്തമായി കാറുണ്ട്. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണിത്. ചെറുസംസ്ഥാനമായ ഗോവ മാത്രമാണ് ഇക്കാര്യത്തിൽ കേരളത്തേക്കാൾ മുന്നിലുള്ളത്. 

രാജ്യത്ത് നൂറു കുടുംബങ്ങളിൽ 7.5 %  മാത്രമാണ് സ്വന്തമായി കാറുള്ളത്. എന്നാൽ കേരളത്തിൽ 24.2% കുടുംബങ്ങൾക്കും കാറുണ്ടെന്ന്  നാഷണൽ ഫാമിലി ഹെൽത്ത് സർവേ പറയുന്നു. 2019–21 കാലഘട്ടത്തിലെ കണക്കാണിത്. ഐടി സംസ്ഥാനമായ കർണാകടയിൽ 9.1 ഉം  തമിഴ്നാട്ടിൽ 6.9 ഉം ശതമാനം കുടുംബങ്ങൾക്കേ സ്വന്തമായി വാഹനമുള്ളൂ. ഗുജറാത്തിൽ 10.9 ഉം മഹാരാഷ്ട്രയിൽ 8.7 ഉം ശതമാനമാണിത്.  

carowners

കു‍ഞ്ഞൻ സംസ്ഥാനമായ ഗോവ മാത്രമാണ് ഇക്കാര്യത്തിൽ കേരളത്തിനു മുന്നിലുള്ളത്. അവിടെ ഏതാണ്ട് പകുതി കുടുംബങ്ങളും കാർ ഉടമകകളാണ്. 45.2 %. ജമ്മു കാശ്മീർ (23.7%), നാഗാലാൻഡ്(21.3), സിക്കിം(20.9), ഹിമാചൽപ്രദേശ് (22.1), പഞ്ചാബ്( 21.9)  എന്നിവയെല്ലാം കേരളത്തിനു തൊട്ടു പിന്നിലായി ഉണ്ട്. ഡൽഹിയിൽ 19.4%. 2018 ലെ സർവേ കാലയളവിനേക്കാൾ 1.5%  വർധിച്ചതോടെയാണ് ദേശീയ ശരാശരി  ഇപ്പോൾ 7.5 % ത്തിൽ എത്തിയത്. 

English Summary : Total Number of Car Owners is Huge in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com