മിയയുടെ അക്കൗണ്ട് പൂട്ടിച്ച് പാക്കിസ്ഥാൻ, ആരാധകര്‍ക്ക് വിഡിയോ കാണാൻ പുതിയ വഴിയൊരുക്കി താരം
Mail This Article
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനിൽ ടിക് ടോക്ക് നിരോധിച്ചത്. അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ ടിക് ടോക്ക് അധികൃതർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനിൽ ചൈനീസ് വിഡിയോ ആപ് വിലക്കിയത്. പിന്നീട് കഴിഞ്ഞ മാസം ടിക് ടോക്കിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. എന്നാൽ, മിക്ക സമൂഹ മാധ്യമങ്ങളിലും സജീവമായ മുൻ പോൺ താരം മിയ ഖലീഫയുടെ അക്കൗണ്ട് പാക്കിസ്ഥാൻ നിരോധിക്കുകയും ചെയ്തു.
മിയക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാൻ. ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതോടെ മിയക്ക് നഷ്ടപ്പെട്ടത് നിരവധി ആരാധകരെയുമാണ്. എന്തായാലും പാക് ആരാധകരെ വീണ്ടെടുക്കാൻ പുതിയ വഴി കണ്ടെത്തിരിക്കുകയാണ് മിയ ഖലീഫ.
പാക്കിസ്ഥാനിൽ ടിക് ടോക്ക് നിരോധിച്ചതിൽ നിരാശയുണ്ടെന്നും പുതിയ വിഡിയോകളെല്ലാം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നും മിയ ട്വിറ്ററിലൂടെ അറിയിച്ചു. ടിക് ടോക്കിലെ വിഡിയോകളെല്ലാം ട്വീറ്റ് ചെയ്യുമെന്നാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. അതേസമയം, പലസ്തീനെതിരായി പ്രതികരിച്ചതിനാലാണ് പാക്കിസ്ഥാനിൽ മിയയുടെ അക്കൗണ്ട് വിലക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
മിയയുടെ പോസ്റ്റിനു തൊട്ടുപിന്നാലെ പാക്കിസ്ഥാനിൽ നിന്നുള്ള നിരവധി ആരാധകരാണ് ട്വീറ്റിലൂടെ പ്രതികരിച്ചത്. ട്വിറ്ററിൽ മിയക്ക് 37 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ, ടിക് ടോക്കിൽ 2.21 കോടിയിലധികമാണ് മിയയെ പിന്തുടരുന്നത്. വെബ്‌ക്യാം മോഡൽ, സ്‌പോർട്‌സ് കമന്റേറ്റർ ആയും മിയ ഖലീഫ പ്രവർത്തിച്ചിട്ടുണ്ട്.
English Summary: Ex-Porn Star Mia Khalifa Finds Way to Bypass Pakistan's TikTok Ban