Activate your premium subscription today
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട്ട് അനുവദിച്ച ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കായി കേരളം സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. ആദ്യഗഡു കേന്ദ്രവിഹിതം ഈ മാസം അനുവദിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.
റെക്കോർഡ് വേഗത്തിൽ കേരളം ഭൂമിയേറ്റെടുപ്പു പ്രവർത്തനങ്ങൾ നടത്തിയ കൊച്ചി – ബെംഗളൂരു വ്യവസായനഗരം പദ്ധതിയുടെ ഭാവി നടപടികൾ തീരുമാനിക്കാൻ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപറേഷൻ ലിമിറ്റഡ് (എൻഐസിഡിസി) പ്രതിനിധിസംഘം ഒക്ടോബർ ഒന്നിനു പാലക്കാട്ടെത്തും.
സമഗ്രവികസനമെന്ന സ്വപ്നം ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന പാലക്കാടിനു മിക്കപ്പോഴും നിരാശയായിരുന്നു ഉത്തരം. എന്നാൽ, കേരളം കാത്തിരുന്ന വൻകിട പദ്ധതിയായ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കു കേന്ദ്രമന്ത്രിസഭ അന്തിമാനുമതി നൽകിയതോടെ വലിയൊരു വികസനക്കുതിപ്പിലേക്ക് ഉണരുകയാണ് പാലക്കാട്.
കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിക്കു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതോടെ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ടെൻഡർ ഉടൻ വിളിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യപങ്കാളിത്തമുള്ള ദ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനാണ് ഇതിനായി നടപടികൾ സ്വീകരിക്കുക.
കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാനം. നിർദിഷ്ട ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി)യുടെ അനുമതിക്കാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തവണത്തെ കത്ത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ ഭൂമിയേറ്റെടുക്കലിനുള്ള 840 കോടി രൂപ കൈമാറാൻ കിഫ്ബി ഒരുക്കമാണെന്ന് അറിയിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചത്.
നമ്മുടെ വികസനത്തിന്റെ സഞ്ചാരവേഗം അടയാളപ്പെടുത്താനുള്ള വലിയൊരു പ്രതീക്ഷയാണ് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ വ്യവസായ ഇടനാഴിക്ക് കേരളത്തിന്റെ മുഖഛായ മാറ്റാനാവുമെന്നാണു കരുതുന്നത്. പദ്ധതിവഴി ചുരുങ്ങിയതു പതിനായിരം പേർക്കു നേരിട്ടും 80,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഈ സംയുക്ത പദ്ധതിക്ക് ഇപ്പോഴും കേന്ദ്രമന്ത്രിസഭയുടെ അനുമതിയായിട്ടില്ലെന്നതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതിയായില്ല. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് അനുമതി ലഭിച്ചില്ലെങ്കിൽ പദ്ധതി തകിടം മറിയും, കേരളത്തിനു വൻ നഷ്ടമാകും.
കൊച്ചി ∙ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം. പദ്ധതിക്കു 2608 കോടി രൂപയുടെ
തിരുവനന്തപുരം ∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേഗം നൽകാൻ 200 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. സംസ്ഥാനത്തു നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി 770.21 കോടി വകയിരുത്തി.
കൊച്ചി ∙ ഫെബ്രുവരി 28നകം നിർദിഷ്ട കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ 90 % സ്ഥലത്തിന്റെയും ഏറ്റെടുക്കൽ പൂർത്തിയായേക്കും. ഏറ്റവും ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച 375 ഏക്കർ സ്ഥലം (പാലക്കാട് പുതുശേരി വെസ്റ്റ് വില്ലേജ്) ഏറ്റെടുപ്പു മേയ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. അതോടെ,
Results 1-10 of 11