Activate your premium subscription today
Tuesday, Apr 8, 2025
ന്യൂഡൽഹി ∙ ഡൽഹിയിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ജയ്പുരിൽ 30 മിനിറ്റ് കൊണ്ട് എത്താം! അതെങ്ങനെയെന്ന് ആലോചിച്ച് മൂക്കത്ത് വിരൽവയ്ക്കാൻ വരട്ടെ. സംഗതി സത്യമാണ്. റെയിൽവേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക്’ യാഥാർഥ്യമായാൽ വെറും 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കാം.
ചെന്നൈ ∙ ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന അവകാശവാദത്തിൽ സംവാദത്തിനു തയാറെന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഐഐടി മദ്രാസ് ഡയറക്ടർ വി.കാമകോടി. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ യുഎസിൽ അടക്കം നടന്നിട്ടുണ്ടെന്നും ഇതിന്റെ അണുനാശിനി ശേഷിയെക്കുറിച്ച് പഠനങ്ങൾ
ചെന്നൈ ∙ വീണ്ടും ഗോമൂത്രത്തിനു പുകഴ്ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്ത്തി രംഗത്തെത്തിയത്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറലാണ്.
ചെന്നൈ ∙അതിവേഗ സഞ്ചാര മാർഗമായ ഹൈപ്പർലൂപ്പിന്റെ രാജ്യത്തെ ആദ്യ ടെസ്റ്റ് ട്രാക്ക് ഐഐടി മദ്രാസ് തയ്യൂർ ഡിസ്കവറി ക്യാംപസിൽ തുറന്നു. ഇന്ത്യൻ റെയിൽവേ, ആർസലർ മിത്തൽ, ഐഐടി-മദ്രാസ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ആവിഷ്കാർ ഹൈപ്പർലൂപ് ടീം തുടങ്ങിയവർ ചേർന്നു വികസിപ്പിച്ച 410 മീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ്
പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രായത്തിലല്ല കാര്യം, ഗവേഷണത്തിന്റെ മൂല്യത്തിലാണ്. ഒപ്പം, ഉദ്യോഗത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിൽക്കാത്ത കഠിനാധ്വാനത്തിന്റെകൂടി പിൻബലത്തിലാണ് വൈദ്യുത ബോർഡ് ഉദ്യോഗസ്ഥൻ സി. ജയപാലൻ (55) ഐഐടി മദ്രാസിൽനിന്നു പിഎച്ച്ഡി നേടിയത്. തിരുവനന്തപുരം പേരൂർക്കട എൻസിസി റോഡ് സ്വദേശിയും
ചെന്നൈ ∙ കായിക മൽസരങ്ങൾക്കിടെ പരുക്കേൽക്കുന്നവരെ മൈതാനത്തുവച്ചു തന്നെ പരിശോധിക്കാവുന്ന പോർട്ടബിൾ സ്കാനറുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ. മദ്രാസ് ഐഐടിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ സ്പോർട്സ് സയൻസ് ആൻഡ് അനലിറ്റിക്സ് (സിഇഎസ്എസ്എ) രൂപം നൽകിയ സ്കാനിങ് യന്ത്രം (പോയിന്റ് ഓഫ് കെയർ അൾട്രാ സൗണ്ട് സ്കാനർ) ഉപയോഗിച്ച് പരുക്കിന്റെ ഗൗരവം വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐടി മദ്രാസ് തുടർച്ചയായി 6–ാം വർഷവും ഒന്നാമത്. ഈ വർഷത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയ തലത്തിൽ തുടർച്ചയായി രണ്ടാംതവണ മൂന്നാമതെത്തിയ ഐഐഎം കോഴിക്കോട് കേരളത്തിന്റെ അഭിമാനമായി
പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ പൂര്വവിദ്യാര്ഥികള് ചെയ്യുന്നത് സര്വ സാധാരണമാണ്. എന്നാല് 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ.
ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി കേന്ദ്രസർക്കാർ സുപ്രീം കോട തിയിൽ പുതിയ സത്യവാങ്മൂലം നൽകി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും.
ബെംഗളൂരു ∙ ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്മോസ് നിർമിച്ച ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടംപിടിച്ചു. ഐഐടി മദ്രാസ് സഹായത്തോടെ പ്രവർത്തിക്കുന്ന അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ സോർറ്റെഡ് (സബ്ഓർബിറ്റൽ ടെക്നോളജിക്കൽ ഡെമോൺസ്ട്രേറ്റർ) സെമി ക്രയോജനിക് എൻജിൻ റോക്കറ്റാണ് വിക്ഷേപിച്ചത്.
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.