ADVERTISEMENT

ചെന്നൈ ∙അതിവേഗ സഞ്ചാര മാർഗമായ ഹൈപ്പർലൂപ്പിന്റെ രാജ്യത്തെ ആദ്യ ടെസ്റ്റ് ട്രാക്ക് ഐഐടി മദ്രാസ് തയ്യൂർ ഡിസ്കവറി ക്യാംപസിൽ തുറന്നു. ഇന്ത്യൻ റെയിൽവേ, ആർസലർ മിത്തൽ, ഐഐടി-മദ്രാസ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ആവിഷ്കാർ ഹൈപ്പർലൂപ് ടീം തുടങ്ങിയവർ ചേർന്നു വികസിപ്പിച്ച 410 മീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ് ഉദ്ഘാടനം ചെയ്തത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു. ഗതാഗത മേഖലയിൽ പുതിയൊരു യുഗത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.1,200 കിലോമീറ്റർ വരെ വേഗം കൈവരിക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈപ്പർലൂപ് സംവിധാനം യാഥാർഥ്യമാക്കുകയാണ് ആവിഷ്കാർ ടീമിന്റെ ലക്ഷ്യം. 

English Summary:

India takes a step towards the future of transportation with the inauguration of its first Hyperloop test track at IIT Madras. This 410-meter track marks the beginning of indigenous Hyperloop development in the country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com