Activate your premium subscription today
Monday, Apr 21, 2025
ലണ്ടൻ ∙ സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ ആവേശത്തോടെ ഏറ്റെടുത്ത പൃഥ്വിരാജ് സുകുമാരൻ–മോഹൻലാൽ ചിത്രമായ ‘എമ്പുരാൻ’ ഒന്നാം ദിവസം പിന്നിട്ടപ്പോൾ ഓവർസീസ് കലക്ഷനിൽ തമ്പുരാനായി. ചിത്രത്തിന്റെ ഓവർസീസ് കലക്ഷൻ 100 കോടി കടക്കുമെന്ന വിതരണക്കാരുടെ പ്രതീക്ഷ ശരിവെയ്ക്കും വിധമാണ് ഒന്നാം ദിവസം 43.93 കോടി രൂപ
മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.
മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്ഷനും കേട്ട് കേരളമൊന്നു ഞെട്ടി. ഇത്രയും നാൾ 100 കോടി കലക്ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.
നിർമാതാക്കളെ അവഗണിച്ചു സിനിമ നിർമിക്കുന്ന താരങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നു സിനിമ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ഭീമമായ പ്രതിഫലമാണു താരങ്ങളും ചില സാങ്കേതിക പ്രവർത്തകരും കൈപ്പറ്റുന്നത്. മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജൂൺ ഒന്നു മുതൽ സിനിമാ സമരം.
തെന്നിന്ത്യയില്‍ മറ്റൊരു നടനും കീഴടക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് മലയാളത്തിന്റെ ബേസില്‍ ജോസഫ്. സംവിധായകനായി എത്തി പിന്നീട് നടനായപ്പോഴും തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ച താരം. വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചുൃകയറിയ കരിയര്‍ ഗ്രാഫാണ് ബേസിലിന്റേത്. സിനിമാക്കഥകളേക്കാള്‍
ന്യൂഡൽഹി ∙ തിയറ്ററിൽ പോയി സിനിമ ഇഷ്ടപ്പെടാതെ ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന സങ്കടം ഇനി വേണ്ട, സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം പിവിആർ ഐനോക്സ് അവതരിപ്പിച്ചു. ‘ഫ്ലെക്സി ഷോ’ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ
തിയറ്ററിൽ പോയി സിനിമ ഇഷ്ടപ്പെടാതെ ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന സങ്കടം ഇനി വേണ്ട, സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം പിവിആർ ഐനോക്സ് അവതരിപ്പിച്ചു. ‘ഫ്ലെക്സി ഷോ’ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ തിയറ്ററിൽ
ബോക്സ് ഓഫിസിൽ 100 കോടി നേടിയ സിനിമയുണ്ടായിട്ടും മലയാള സിനിമ 2024ൽ വീണത് കടുത്ത പ്രതിസന്ധിയുടെ ‘ ഗുണാകേവിൽ ’. മഞ്ഞുമ്മൽ ബോയ്സിന്റെ തെന്നിന്ത്യൻ വിജയഗാഥയിൽ കീർത്തി നേടിയ മലയാളത്തിൽ 2024ൽ ഇറങ്ങിയത് 206 സിനിമകൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ഫാന്റസി ത്രീഡി ബറോസ് ക്രിസ്മസ് ദിനത്തിലിറങ്ങുന്നതോടെ ഈ
ഹൈദരാബാദ്∙ ‘പുഷ്പ2’ സിനിമ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലനുവേണ്ടി പ്രാർഥിക്കുന്നുവെന്ന് നടൻ അല്ലു അർജുൻ. തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ ജാമ്യം ലഭിച്ചത് സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ആഘോഷമാക്കിയതിന് വിമർശനം നേരിടുന്നതിനിടെയാണു നടന്റെ പ്രസ്താവന.
അനന്ത്പുര്‍∙ പുഷ്പ 2ന്റെ പ്രദർശനത്തിനിടെ ആന്ധ്രാപ്രദേശിലെ രായദുർഗത്തെ തിയറ്ററിൽ മുപ്പത്തിയഞ്ചുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. മാറ്റിനി ഷോയ്ക്കുശേഷം വൈകിട്ട് ആറുമണിയോടെ ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണ് ഹരിജന മധന്നപ്പയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് കല്യാൺദുർഗം ഡിഎസ്പി രവി ബാബു പറഞ്ഞു. മരണം എപ്പോഴായിരുന്നെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 160
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.