ADVERTISEMENT

കൊച്ചി ∙ മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.

1.50 കോടി മുടക്കിയ ‘ലവ് ഡെയ്ൽ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നു കിട്ടിയ ഷെയർ 10,000 രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി രൂപ(75,23,86,049.00). ഇതിൽ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ജിത്തു അഷ്റഫ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ഓഫിസർ ഓൺ ഡ്യൂട്ടിയാണ് ഫെബ്രുവരിയിലെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയ നമ്പർ– 1 സിനിമ. 13 കോടി മുടക്കിയ സിനിമയ്ക്ക് തിയറ്റർ ഷെയർ മാത്രം 11 കോടിയോളം ലഭിച്ചു. 

ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു. 

സിനിമകളുടെ പേരും ബജറ്റും തിയറ്റർ ഷെയറും :

1.ഇഴ, ബജറ്റ്: 63 ലക്ഷം,, തിയറ്റർ ഷെയർ: 45,000

2.ലവ് ഡെയ്‌ൽ : 1,60,86,700, 10,000

3.നാരായണീന്റെ മൂന്നാൺമക്കൾ : 5.48 കോടി, 33.5 ലക്ഷം

4.ബ്രൊമാൻസ് : 8 കോടി, 4 കോടി

5.ദാവീദ് 9 കോടി, 3.5 കോടി

6.പൈങ്കിളി : 5 കോടി, 2.5 കോടി

7.ഓഫിസർ ഓൺ ഡ്യൂട്ടി : 13 കോടി, 11കോടി

8.ചാട്ടുളി: 3.4 കോടി, 32 ലക്ഷം

9.ഗെറ്റ് സെറ്റ് ബേബി: 9.9 കോടി, 1.4 കോടി

10.തടവ്, വിവരങ്ങൾ ലഭ്യമല്ല

11.ഉരുൾ : 25 ലക്ഷം, 1 ലക്ഷം

12.മച്ചാന്റെ മാലാഖ : 5.12 കോടി, 40 ലക്ഷം

13.ആത്മ സഹോ :1.5 കോടി, 30,000

14.അരിക് : 1.5 കോടി, 55,000

15.ഇടി മഴ കാറ്റ്, 5.74 കോടി, 2.1 ലക്ഷം

16.ആപ് കൈസേ ഹോ : 2.5 കോടി, 5 ലക്ഷം

17.രണ്ടാം യാമം 2.5 കോടി, 80,000

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Malayalam cinema faces massive losses; February's theatre share reveals a staggering 53 crore rupee deficit. One film, 'Love Dale,' grossed only 10,000 rupees against a 1.5 crore budget.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com