Activate your premium subscription today
ആശയവിനിമയത്തിനായും ഹാംസ്റ്റർ കോംപാറ്റ് പോലെയുള്ള ഗെയിമുകൾ കളിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ടെലിഗ്രാമിന് രാജ്യത്ത് നിരോധനം നേരിടേണ്ടിവരുമെന്ന റിപ്പോർട്ടുകൾ. ഉള്ളടക്ക മോഡറേഷനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്നാണ് സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ
'ഹാംസ്റ്റർ കോംബാറ്റ്' എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിമിനെക്കുറിച്ച് കേള്ക്കാത്തവർ കുറവായിരിക്കും. പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയ എന്നാൽ യുവാക്കളുൾപ്പടെ ഭ്രാന്തമായി പിന്നാലെ കുതിക്കുന്ന ഈ പുതിയ ഗെയിം എന്താണ്.? ആരാണ് ഈ ഗെയിമിനു പിന്നിലുള്ളത്?, എന്താണ് നേട്ടം പണംവാരാൻ കഴിയുമോ?, പരിശോധിക്കാം
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. ഇതു പണമായി മാറുമോ, അതോ പറ്റിപ്പായിരിക്കുമോ എന്ന സംശയം ശക്തമായിത്തന്നെ നിലനിൽക്കുന്നെങ്കിലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ഹാംസ്റ്ററിൽ ആളുകളുടെ കളി. ഇതിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റി, എക്സ്ചേഞ്ചുകൾ വഴി പണമായി പിൻവലിക്കാൻ സാധിക്കുമെന്നതാണ് മോഹനവാഗ്ദാനം.
ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലിഗ്രാം ഇപ്പോൾ ഒരു ക്രിപ്റ്റോ ഗെയിമിങ് പ്രതിഭാസത്തിനു സാക്ഷ്യം വഹിക്കുകയാണ്, ഹാംസ്റ്റർ കോംബാറ്റ് ടാപ്-ടു-എർൺ ഗെയിമുകൾ പ്രചോദനം ഉൾക്കൊണ്ടുള്ള ഇത്തരത്തിലുള്ള നിരവധി ഗെയിമുകൾ ദശലക്ഷക്കണക്കിന് കളിക്കാരെയാണ് ടെലിഗ്രാമിലേക്കു കൊണ്ടുവന്നത്. ഇപ്പാഴിതാ ടെലിഗ്രാം അതിന്റെ
Results 1-4