Activate your premium subscription today
Saturday, Mar 22, 2025
പാരിസ് ∙ ഗാസയിൽ വെടിനിർത്തൽ ഉടനടി നടപ്പാക്കണമെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു. ഇസ്രയേൽ സൈന്യം ഗാസ മേഖലയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്ത പ്രസ്താവന. ജനുവരി 19 ലെ വെടിനിർത്തൽ കരാറിനു ശേഷമുള്ള ശാന്തതയെ തകർത്തുകൊണ്ടാണ് പ്രദേശത്ത് ഇസ്രയേൽ ആക്രമണം നടക്കുന്നത്.
കൊച്ചി∙ എറണാകുളം എആർ ക്യാംപിലെ മെസിൽ ചട്ടിയിലിട്ടു ചൂടാക്കുന്നതിനിടെ വെടിയുണ്ടകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപ് കമൻഡാന്റാണ് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയതാണെങ്കിലും ഇതു ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോർട്ടിലുള്ളതായാണു സൂചന. റിപ്പോർട്ട് പരിശോധിച്ച ശേഷം വൈകാതെ നടപടിയെടുക്കുമെന്നു കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥർക്കു സംഭവത്തെപ്പറ്റി വിശദീകരണവും നൽകിയിട്ടുണ്ട്.
കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്രം അനുവദിച്ച 529.50 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31വരെയാക്കിയെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിർദേശത്തിൽ വ്യക്തത വരുത്താത്തതിന് ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വെള്ളം കലക്കി മീൻപിടിക്കുന്ന വൈദഗ്ധ്യമാണിതെന്നു കോടതി കുറ്റപ്പെടുത്തി.
നാദാപുരം (കോഴിക്കോട്) ∙ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർഥി തൂണേരിയിലെ വലിയ വിളക്കാട്ടുവള്ളി മുഹമ്മദ് റിഷാനെ (17) രണ്ടര മാസത്തിനിടയിൽ ക്രൂരമായി മർദിച്ചത് 4 തവണ. ആദ്യം സ്കൂളിലായിരുന്നു മർദനം. പിന്നീട് ആവോലത്തെ ഹോട്ടൽ പരിസരത്തും മർദിച്ചു. കഴിഞ്ഞ മാസം സ്കൂളിലെ കന്റീൻ തുറക്കാതിരുന്ന ദിവസം റിഷാനും സംഘവും വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഓടിച്ചിട്ടായിരുന്നു മർദനം.
തിരുവനന്തപുരം ∙ വേതന വർധന ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം 5 ദിവസം പിന്നിട്ടു. എൻ ജി ഒ അസോസിയേഷൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും മഹിളാ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി പ്രകടനം നടത്തി. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ പങ്കെടുത്തത്.
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു വരെ കെ.സുരേന്ദ്രൻ തുടരാൻ സാധ്യതയേറി. 24നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡന്റിനെ പ്രഖ്യാപിക്കും. ഇതിനു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നാളെ കേരളത്തിലെത്തും. പ്രസിഡന്റ് ആരെന്ന തീരുമാനം ദേശീയ നേതൃത്വം എടുത്തുകഴിഞ്ഞു. ഇതനുസരിച്ച് നാളെത്തന്നെ പ്രസിഡന്റാകുന്നയാളിൽ നിന്നു നാമനിർദേശപത്രിക വാങ്ങും.
തിരുവനന്തപുരം∙ ആറുമാസം പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുന്നതോടെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്നു പൂർണമായും പുറത്താകും. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാനുള്ള വഴിയും ഇതോടെ അടഞ്ഞു. സസ്പെൻഷനിലൂടെ സിപിഐ നേതൃത്വം ഉദ്ദേശിച്ചതും അതു തന്നെയാണെന്ന പ്രചാരണം പാർട്ടിക്കകത്ത് ശക്തമാണ്.
മലപ്പുറം∙ മുന്നറിയിപ്പില്ലാതെ, സംസ്ഥാനത്തെ 26 റിസർവേഷൻ കേന്ദ്രങ്ങൾ ഒറ്റയടിക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടു കെഎസ്ആർടിസി. പകരം, ഓൺലൈൻ റിസർവേഷൻ സൗകര്യം സംബന്ധിച്ച് അറിയിപ്പു നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നാണു നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നു സമർപ്പിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. കെഎസ്ആർടിസിയുടെ വിവിധ പാസുകൾ ഉപയോഗിക്കുന്നവരെയും, സ്ഥിരമായി ഡിപ്പോകളിലെ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർ അടക്കമുള്ളവരെയും വലയ്ക്കുന്നതാണു പുതിയ ഉത്തരവ്.
ന്യൂഡൽഹി ∙ മികച്ച ജഡ്ജി എന്നു പേരെടുത്ത ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഉയർന്ന ആരോപണം ഡൽഹിയിലെ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുക സ്വാഭാവികം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും ജഡ്ജിയുടെ വീട്ടിൽ തങ്ങൾ പണം കണ്ടില്ലെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞതോടെ വിഷയം സങ്കീർണമായി. പരസ്യപ്രതികരണത്തിന് ജസ്റ്റിസ് വർമ തയാറായിട്ടുമില്ല.
ന്യൂഡൽഹി ∙ ഒറ്റരാത്രികൊണ്ട് സമരപ്പന്തലുകൾ ഒഴിപ്പിച്ചു. പ്രധാന നേതാക്കളെയും മുന്നൂറിലേറെ കർഷകരെയും അറസ്റ്റ് ചെയ്തു. സമരത്തെ പിന്തുണച്ചിരുന്ന പഞ്ചാബ് സർക്കാർ നിലപാടു മാറ്റിയതോടെ പഞ്ചാബ്–ഹരിയാന അതിർത്തികളിലെ കർഷകസമരത്തിന്റെ ഭാവി തുലാസിലായി. ‘ആം ആദ്മി പാർട്ടി പിന്നിൽനിന്നു കുത്തി. കേന്ദ്രവുമായി കൈകോർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ കർഷകർക്കെതിരെ തിരിഞ്ഞു’– കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്സി) നേതാവ് സത്നാം സിങ് പന്നു പറഞ്ഞു. എഎപിയുടെ നടപടിയെ കോൺഗ്രസും ബിജെപിയും വിമർശിച്ചു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.