Activate your premium subscription today
Monday, Apr 21, 2025
കൽപറ്റ ∙ മുട്ടിൽ മരംമുറി കേസിൽ മെല്ലെപ്പോക്കു തുടരുന്നതിനിടെ, മുറിച്ചുകടത്തിയ മരത്തടികൾ വനത്തിനുള്ളിൽ നിന്നോ റവന്യുഭൂമിയിൽ നിന്നോ എന്നതിൽ വ്യക്തത വരുത്താതെ വനംവകുപ്പ്. ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മരത്തടികൾ ഏതു ഭൂമിയിൽ നിന്നാണെന്നു കൃത്യമായി കണ്ടെത്താനായില്ലെങ്കിൽ, പൊതുമുതൽ നശിപ്പിച്ചതിനു
കൊച്ചി∙ മുട്ടിൽ മരംമുറി കേസിൽ മീനങ്ങാടി പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യപ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പട്ടയഭൂമിയിലെ മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാണോ എന്നു കോടതി ആരാഞ്ഞു.
ബത്തേരി∙ രണ്ടര വർഷത്തെ അന്വേഷണങ്ങൾക്കും, മരങ്ങളുടെ ഡിഎൻഎ അടക്കമുള്ള പരിശോധനകൾക്കും ശേഷം മുട്ടിൽ മരംമുറിക്കേസിലെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മീനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്ത 5 കേസുകളിൽ ഒന്നിലുള്ള 43 ഉപവിഭാഗങ്ങളിൽ ഒന്നിലെ മാത്രം കുറ്റപത്രമാണ് സമർപ്പിച്ചത്. സഹോദരങ്ങളായ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് കുറ്റപത്രത്തിൽ ഒന്നും രണ്ടും മൂന്നും പ്രതികൾ. വിനീഷ്, ചാക്കോ, സുരേഷ്, വില്ലേജ് ഓഫിസർ കെ.കെ. അജി, സ്പെഷൽ വില്ലേജ് ഓഫിസർ സിന്ധു എന്നിവരും പ്രതികളാണ്.
ബത്തേരി∙ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിവൈ എസ്പി വി.വി.ബെന്നി 84,600 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നൽകുമെന്നാണ് റിപ്പോർട്ട്
കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി.വി. ബെന്നി മാറുന്നത് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെ ബാധിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കേസ് ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ‘കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും. എന്തുകൊണ്ടാണ്
കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.വി. ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് വി.വി. ബെന്നി ഡിജിപിക്ക് കത്ത് നൽകി. മുട്ടിൽ മരംമുറി അന്വേഷണത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. താനൂർ കസ്റ്റഡി
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.