Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി ∙ എമ്പുരാൻ വിഷയം രാജ്യസഭയിലെ ശൂന്യവേളയിൽ അവതരിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് അംഗം ജെബി മേത്തർക്കെതിരെ ഭരണപക്ഷ എംപിമാർ രംഗത്തെത്തിയതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കി. രാവിലെ ശൂന്യവേളയിലായിരുന്നു ജെബി എമ്പുരാൻ സിനിമയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അതേ തുടർന്ന് മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, അമ്മ മല്ലിക സുകുമാരൻ എന്നിവർക്കെതിരെ ആർഎസ്എസ് നടത്തുന്ന വിദ്വേഷ പരാമർശങ്ങളും സഭയിൽ ഉന്നയിച്ചത്.
തിരുവനന്തപുരം ∙ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപിയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം 4 ദിവസം പിന്നിട്ടു.
കൊച്ചി ∙ വനിതാ യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു പകൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ രണ്ടു വനിത കോച്ചുകൾ ഏർപ്പെടുത്തണമെന്നു ജെബി മേത്തർ എംപി.ആലുവ റെയിൽവേ സ്റ്റേഷനിലെ വൻതിരക്ക് ഒഴിവാക്കാൻ നിലവിലെ കവാടത്തിനു പുറമേ പടിഞ്ഞാറേ കവാടം കൂടി നിർമിക്കാൻ ജനപ്രതിനിധികളും റെയിൽവേ അധികൃതരും സംയുക്ത പരിശോധന
കൊച്ചി ∙ തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം നേതൃത്വം നൽകുന്ന സർക്കാർ എല്ലാ തൊഴിലാളി ക്ഷേമനിധികളെയും കൊന്നുവെന്നു സിഎംപി ജനറൽ സെക്രട്ടറി സി. പി. ജോൺ കുറ്റപ്പെടുത്തി. സിഎംപി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിനു മുന്നോടിയായി മുതിർന്ന നേതാവ് പി.എൻ.ആർ. നമ്പീശൻ പതാകയുയർത്തി. എം. പി. സാജു, വികാസ് ചക്രപാണി, എ. നിസാർ, കാഞ്ചന മേച്ചേരി, സുധീഷ് കടന്നപ്പള്ളി, സി.കെ. രാധാകൃഷ്ണൻ, സി.എ. അജീർ, കൃഷ്ണൻ കോട്ടുമല, പി.ആർ.എൻ. നമ്പീശൻ, വി.കെ. രവീന്ദ്രൻ, കെ. സുരേഷ്ബാബു, കെ.എ. കുര്യൻ എന്നിവരടങ്ങിയ പ്രസീഡിയവും സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.
തിരുവനന്തപുരം∙ വില വർധനയിൽ പ്രതിഷേധിച്ച് കാലിക്കലവുമായി മഹിള കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ നീക്കാൻ ശ്രമിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് 3 തവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. പ്രതിഷേധസൂചകമായി മൺകലം നിലത്തടിച്ച് പൊട്ടിച്ച പ്രവർത്തകർ കാലിക്കലങ്ങൾ പൊലീസിനു നേർക്കെറിഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പരുക്കേറ്റ എംപിയെ ഉൾപ്പെടെ ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥം കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ (കെഎൽഎസ്എ) മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്കാരം കോൺഗ്രസ് എംപി ജെബി മേത്തർക്ക്. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരം ജനുവരി 9ന് ഉമ്മൻ ചാണ്ടി നഗറിൽ നടക്കുന്ന കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ വച്ചു നൽകും.
തൊടുപുഴ ∙ വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകക്കേസിലെ നീതിനിഷേധത്തിനെതിരെ നാളെ കെപിസിസിയുടെ നേതൃത്വത്തിൽ സ്ത്രീജ്വാല സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് 2നു മണ്ഡലം കമ്മിറ്റികളിൽ നിന്നുളള വനിതാ പ്രവർത്തകർ വണ്ടിപ്പെരിയാർ - കുമളി റോഡിലെ കക്കി കവലയിൽ എത്തിച്ചേരും. 2.30നു ജനകീയ റാലി.
മുഖ്യമന്ത്രി പിണറായ് വിജയന്റെ ചികിൽസാർത്ഥം കുടുംബ സമേതമുള്ള യുഎസ് യാത്ര സമൂഹ മാധ്യമങ്ങൾ അന്ന് ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയൊപ്പം പോകുന്ന ജെബി മേത്തർ എംപി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
കൊച്ചി ∙ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പകുതിയിലും 10 വർഷത്തിനുള്ളിൽ വനിതാ മുഖ്യമന്ത്രിമാർ വേണമെന്നാണ് ആഗ്രഹമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. നിലവിൽ ഒരു വനിതാ മുഖ്യമന്ത്രി പോലുമില്ല. രാജ്യത്തിന്റെ അധികാര ഘടനയിൽ വനിതകളും പങ്കാളികളാകണമെന്നാണു കോൺഗ്രസ് വിശ്വസിക്കുന്നത്. ആർഎസ്എസാകട്ടെ, അവരുടെ അധികാരങ്ങൾ സ്ത്രീകളുമായി പങ്കുവയ്ക്കാൻ ഒരിക്കലും അനുവദിച്ചിട്ടില്ല. കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ∙ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ഒ.സതിയമ്മ ഭർത്താവ് രാധാകൃഷ്ണനോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നിൽ ആരംഭിച്ച സമരത്തിനു പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉൾപ്പെടെയുള്ളവർ സമരത്തിനെത്തി.
Results 1-10 of 32
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.