Activate your premium subscription today
റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്റോസ്പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്. പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്?
ന്യൂയോർക്ക്∙ ഇന്ത്യയുടെ എതിർപ്പുകളെ അവഗണിച്ച് കശ്മീർ വിഷയം രാജ്യാന്തര തലത്തിൽ വീണ്ടും ചർച്ചയാക്കിയ തുർക്കിയുടെ നടപടിയിൽ രോഷം അറിയിച്ച് ഇന്ത്യ. കശ്മീർ കത്തുന്ന വിഷയമാണെന്നും ദക്ഷിണേഷ്യയുടെ സമാധാനത്തിന് കശ്മീരിൽ Jammu & Kashmir, Narendra Modi, Turkey,Recep Tayyip Erdogan, UN General Assembly, Pakistan, World News, Kashmir Issue, Manorama News, Malayalam News.
അങ്കാറ ∙ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റദ്ദാക്കിയ ഇന്ത്യൻ നടപടി ആ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാകുന്നതിന് ഇടയാക്കിയില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സർക്കാരിന്റെ നടപടി ജമ്മുകശ്മീരിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നതിന്
2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര
ന്യൂയോർക്ക് ∙ കശ്മീർ വിഷയം വീണ്ടും യുഎന്നിൽ ഉന്നയിച്ച് തുർക്കി പ്രസിഡന്റ് തയീപ് എർദോഗാൻ. യുഎൻ പൊതുസഭയുടെ 78–ാം സമ്മേളനത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണു കശ്മീർ വിഷയം എർദോഗാൻ ഉന്നയിച്ചത്.
ദോഹ∙ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് തുർക്കി നിർമിത ഇലക്ട്രിക് കാറുകൾ സ്നേഹ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് തയ്യിപ് ഉർദുഗാൻ. പകരം ഇതിഹാസ താരം ലയണൽ മെസി ഒപ്പുവച്ച അൽ ഹിൽമ പന്ത് സമ്മാനമായി നൽകി അമീറും...
തുർക്കിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ടു രണ്ടാഴ്ച കഴിഞ്ഞു. പ്രധാനമന്ത്രിയായും പിന്നീടു പ്രസിഡന്റായും 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം തുർക്കിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെറുചലനങ്ങൾ പോലും ലോകമെങ്ങും ചർച്ചാവിഷയമാണ്. എർദൊഗാനെ അനുമോദിച്ച് യുഎസ് പ്രസിഡന്റ് വിളിച്ച ഫോൺ കോൾ മുതൽ നാറ്റോയിൽ അംഗത്വം വേണമെന്ന സ്വീഡന്റെ ആവശ്യം ചർച്ച ചെയ്യാൻ തുർക്കിയുടെ തലസ്ഥാന നഗരിയിൽ ഇന്നലെ എർദൊഗാൻ വിളിച്ചുചേർത്ത ഉന്നതതലയോഗം വരെ നീളുന്നു അത്.
ദോഹ ∙ തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തയീപ് എർദോഗന് ആശംസകൾ അറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി......
മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.
Results 1-10 of 21