Activate your premium subscription today
Saturday, Apr 5, 2025
ഡാർവിൻ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കളിക്കളം 2025 ന്റെ ഉദ്ഘാടനം മറാറ ഫിലിപ്പിനോ ഹാളിൽ ലുക്ക് ഗോസ്ലിംഗ് എം. പി നിർവ്വഹിച്ചു.
തിരുവനന്തപുരം ∙ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533 ഗ്രാം കഞ്ചാവ്, 100 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2276 പേരെയാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്.
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്ലിം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തുനൽകി. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. എഴുത്തു പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് ∙ മലപ്പുറം ജില്ലയ്ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. ‘‘എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്.
ദുബായ് ∙ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി ഏപ്രിൽ 13 ന് നടത്തുന്ന സീതി സാഹിബ് കോൺഫറൻസിന് അന്തിമ രൂപം നൽകി. വൈകിട്ട് 6ന് ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഷാർജ ∙ സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ ഷാർജയുടെ നേതൃത്വത്തിൽ ഈ മാസം 19ന് അനുസ്മരണം സമ്മേളനം നടക്കും.
കൊച്ചി ∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാർ. ടാർഗറ്റ് നേടിയില്ലെങ്കിൽ ബെൽറ്റ് കൊണ്ട് അടിക്കുന്നതിനൊപ്പം അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുക, തോർത്ത് നനച്ച് അടിക്കുക, പഴം ശരീരത്തിലേക്ക് എറിയുക, മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നവയെല്ലാം പതിവായിരുന്നെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയം വലിയ തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകാറുള്ളതെന്നും ഇവർ പറയുന്നു.
ഡബ്ല്യുബിപിഡിസിഎലിനു കീഴിലുള്ള സന്താൾധിഗി പവർ പ്ലാന്റിനാണ് ഒന്നാം റാങ്ക്. മലയാളിയായ പി.ബി. സലിം 2019ൽ ചുമതല ഏറ്റെടുക്കുമ്പോൾ കമ്പനി നഷ്ടത്തിലായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം തന്നെ കമ്പനി 102 കോടി രൂപ ലാഭം നേടി. കഴിഞ്ഞവർഷം 800 കോടിയിലധികം ലാഭം നേടിയതിനു പുറമെ മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസും നൽകാനായി.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.