ഞണ്ടു ഫ്രൈയ്ക്കായി ധനുഷ്കോടി വരെ ഒരു റൈഡ്; 32 മണിക്കൂർ, 900 കിമി; മഞ്ഞ്, വെയിൽ, കടൽ..

Mail This Article
×
ഒരു ഞണ്ട് ഫ്രൈ ആണ് ധനുഷ്കോടിയിലേക്കുള്ള ഈ യാത്രയുടെ കാരണം, അതിനു വേണ്ടി മാത്രമോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ, കാരണം ഞാൻ കേട്ട കഥയിൽ വേണ്ടതിലുമധികം മസാല ചേർന്നിരുന്നു. കോട്ടയത്തു നിന്നും 4 മണിക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഒറ്റയ്ക്കുള്ള യാത്രയുടെ അഹങ്കാരം ആദ്യ 5 മിനിറ്റിൽ തന്നെ തീർന്നു. കുഴി വെട്ടിച്ചു ചെന്നു കേയറിയത് വലിയ ഏതോ ലോറിയുടെ മുന്നിൽ. ബാക്കിയുള്ള അഹങ്കാരം തിരിച്ചുവരുമ്പോഴാകാം എന്ന് തീരുമാനിച്ചു. വണ്ടിയുടെ വേഗവും കുറഞ്ഞു. കാഴ്ചകളൊക്കെ കണ്ട്, നല്ല തണുത്ത കാറ്റൊക്കെ കൊണ്ട് കുമളി– മധുര വഴി ധനുഷ്കോടി വരെ ഒന്നു പോയാലോ?