Activate your premium subscription today
Monday, Apr 21, 2025
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്.
അകപ്പൊരുളിന്റെ പ്രഭയുമായി ഇരുണ്ട കാലത്തെ തങ്ങളാലാവും വിധം പ്രകാശിപ്പിക്കുവാൻ നക്ഷത്ര ശോഭയോടെ ഈ മണ്ണിലവതരിക്കുന്ന ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തിൽ നിന്നും മരണം വഴിയായി അവർ നമ്മെ പിരിഞ്ഞാലും അവരുടെ ജീവിതം പരത്തിയ പരിമളം കൊണ്ട് ചിരസ്ഥായിയായ ഒരോർമ്മയായി അവർ കാലത്തെയും ദേശത്തെയും ചരിത്രത്തെയും
ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള മാർഗമാണ് വിശുദ്ധി. ഓർത്തഡോക്സ് വിശ്വാസത്തിൽ, വിശുദ്ധി പരിശുദ്ധാത്മാവിലൂടെ ദൈവം മനുഷ്യന് നൽകുന്ന ഒരു ദാനമാണ്. ഇത് ഒരു സിദ്ധാന്തം മാത്രമല്ല, ജീവിതാനുഭവമാണ്. മനുഷ്യമഹത്വത്തിന്റെയും ദൈവകൃപയുടെയും പ്രതീകങ്ങളാണ് വിശുദ്ധർ. ലോകം മാറുമ്പോഴും, വിശുദ്ധർ ക്രിസ്തുവിന്റെ ജീവിക്കുന്ന മുഖമായി തുടരുന്നു. വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. വിശുദ്ധരുടെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ, വിശ്വാസികൾ വിശുദ്ധരുടെ മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുന്നു. വിശുദ്ധർക്ക് ആരാധന അർപ്പിക്കുന്നില്ല, മറിച്ച് അവരുടെ മഹത്വവൽക്കരണം ദൈവത്തിന്റെ കൃപയെ അംഗീകരിക്കലാണ്. വിശുദ്ധരുടെ മധ്യസ്ഥത ഓർത്തഡോക്സ് വിശ്വാസത്തിൽ അവിഭാജ്യ ഘടകമാണ്.
കഴിഞ്ഞ ചില മാസങ്ങളിൽ പല സംഭവങ്ങളിലായി കേരളത്തിലെ ജനങ്ങൾ ഒന്നായിച്ചേർന്നു. പരസ്പരം സഹായിച്ചും ചർച്ചകൾ നടത്തിയും കായികമായും സാമ്പത്തികമായും തുണച്ചും ആ ദുരന്തങ്ങളിൽ തുണയായി. നമ്മുടെ സ്നേഹവും കരുതലും സാമൂഹിക പ്രതിബദ്ധതയുമൊക്കെ വെളിവാക്കിയ അനുഭവങ്ങളായിരുന്നു അവ. എന്നാൽ ഇത്തരം നന്മയുടെ തുരുത്തുകളാകാൻ ഒരു ദുരന്തത്തോളം നമ്മൾ കാത്തിരിക്കണമെന്നുണ്ടോ? തീർച്ചയായും അപകടങ്ങളിലും അനർഥങ്ങളിലും നമ്മൾ സഹാനുഭൂതി ഉള്ളവരാണ്. അതുപോലെ ദുരന്തമുഖത്തല്ലാതെ, വ്യത്യസ്തമായ സാഹചര്യങ്ങളിലും സമയങ്ങളിലും നമുക്ക് ഒരുമിച്ചു ചേർന്ന് പ്രവർത്തിച്ചു കൂടേ?.
പരുമല ∙ പൊൻവെള്ളിക്കുരിശുകളും മുത്തുക്കുടകളുമായി നീങ്ങിയ വിശ്വാസികൾ പരുമലയെ ഭക്തിസാന്ദ്രമാക്കി. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പള്ളിയുടെ പടിഞ്ഞാറേ വാതിൽ വഴി വിശ്വാസികൾ പ്രധാന കുരിശടിയിലെത്തി. ഇവിടെനിന്നു വടക്കേ വാതിൽ വഴി റാസ തിരികെ പള്ളിയിൽ പ്രവേശിക്കാൻ 2 മണിക്കൂറോളം വേണ്ടിവന്നു.
പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്.
മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനി മൺമറഞ്ഞിട്ട് 122 വർഷങ്ങൾ പിന്നിടുന്നു. സുവിശേഷത്തെ പ്രായോഗികമായി കാട്ടിത്തന്ന ഈ വിശുദ്ധനെ അടുത്ത് പരിചയപ്പെടുമ്പോൾ അത്ഭുതാവഹമായ അനേകം സംഗതികൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്ക് കണ്ടെത്താനാവും. 1848 ജൂൺ 15ന് മുളന്തുരുത്തിയിൽ ചാത്തുരുത്തി കുടുംബത്തിലാണ് പരിശുദ്ധ പരുമല തിരുമേനി പിറന്നത്.
പരിശുദ്ധനായ പരുമല തിരുമേനി ബാല്യം മുതലേ അതീവ തീക്ഷണതശാലിയായിട്ടായിരുന്നു വളർന്നുവന്നത് എന്ന് അദ്ദേഹത്തിന്റെ ജീവിത യാഥാർത്ഥ്യങ്ങൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. പഠിക്കാനുള്ള ഉത്സാഹം, അച്ചടക്കം, സേവനതാൽപര്യം, ആദ്ധ്യാത്മീയത, പ്രാർഥന, ജീവിതനിഷ്ഠകൾ എന്നിവകൾ എടുത്തുകാട്ടേണ്ട സവിശേഷതകളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ (1849 ജൂൺ 15) ജനിക്കുകയും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ (1902 നവംബർ 2) അന്തരിക്കുകയും ചെയ്ത പരിശുദ്ധ പരുമല തിരുമേനി അൻപത്തിമൂന്നു വർഷക്കാലം മാത്രമാണ് ഇവിടെ ജീവിച്ചത്. തിരുമേനിയുടെ ശ്രദ്ധ സഭാപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിദ്യാഭ്യാസ – സാമൂഹിക രംഗത്തേക്കും പതിഞ്ഞിരുന്നു എന്നുമാത്രമല്ല, ആ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ തക്കനീക്കങ്ങൾ വരുത്തുകയും ചെയ്തു.
‘പ്രാർഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാനവുമാകുന്നു' - പരിശുദ്ധ പരുമല തിരുമേനി ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും, ദൈവത്തിന്റെ പ്രസന്നത അനുഗ്രഹീതരായ വ്യക്തികളിലൂടെ ലോകത്തിൽ പ്രവഹിക്കാറുണ്ട്.
ഭാരത സഭയ്ക്കും അഖിലലോകർക്കും വിശുദ്ധിയുടെ പരിമളം പരത്തുന്ന താപസ ശ്രേഷ്ഠനായ പരിശുദ്ധ പരുമല തിരുമേനിയുടെ പ്രാർഥനാ മധ്യസ്ഥതയിൽ അഭയപ്പെട്ട് ജനസഹസ്രങ്ങൾ തീർഥാടകരാകുന്ന പുണ്യദിനങ്ങളാണ് ഈ നാളുകൾ.
സഭകളുടെ ഐക്യത്തിനും സഹകരണത്തിനും പറയാവുന്ന വിശേഷണമായിട്ടാണ് ‘എക്യുമെനിക്കൽ’ എന്ന പദം അറിയപ്പെടുന്നത്. എന്നാൽ അധിവാസമേഖലയിൽ ഇടംകൊടുക്കുന്ന അവസ്ഥയെന്നാണ് ‘ഒയ്ക്കുമെനെ’ (Oikoumene) എന്ന പദത്തിന്റെ മൗലിക സൂചന. അതുകൊണ്ട് മനുഷ്യന്റെ ആവാസവ്യവസ്ഥയും അതിനുള്ളിലെ പഴയ സാമ്രാജ്യങ്ങളും, സാമ്രാജ്യങ്ങളിലെ
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാളിന് ഇന്നു 2ന് കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിക്കും. 3ന് തീർഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും.
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാൾ ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നടക്കും.ഒക്ടോബർ 26, 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ കൊടിയേറ്റ് നടക്കും. 3ന് തീർഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും.
വിശുദ്ധിയുടെ സുഭഗ പരിമളം തലമുറകളിലൂടെ പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്ന, മലങ്കര സഭയുടെ സ്വന്തം വിശുദ്ധന് എന്ന് സഭാമക്കള്‍ അഭിമാനം കൊള്ളുന്ന, പരിശുദ്ധ പരുമല തിരുമേനിയുടെ ഭവ്യമായ ഓര്‍മ്മപ്പെരുന്നാള്‍ വീണ്ടും സമാഗതമാകുന്നു. നവംബര്‍ മാസം എന്നുകേട്ടാല്‍ തന്നെ ഇത് പരുമല തിരുമേനിയുടെ ഓര്‍മ്മയുടെ പുണ്യ മാസം
തീർഥാടനങ്ങൾ ഭാരതീയ മനസ്സിന്റെ അവിഭാജ്യ ഘടകമാണ് .ആത്മീയ ചൈതന്യത്തിന്റെ ഊഷ്മളകൾ തേടിയുള്ള സാധക സഞ്ചാരങ്ങളാണവ. ജാതി-മത-വർഗ്ഗ ബോധ്യങ്ങൾക്കപ്പുറം വിശുദ്ധിയുടെ തീരം തേടി പരുമലയിലേക്കൊഴുകുന്ന തീർഥാടകരുടെ എണ്ണം കേരളീയ സമൂഹത്തിന് പരിചിതമാണ്.
കാലത്തിനു മുൻപേ വിശ്വാസത്തിന്റെ വെള്ളിവെളിച്ചം സഭയ്ക്കും സമൂഹത്തിനും പ്രദാനംചെയ്ത മലങ്കരയുടെ മഹാഗുരുവായിരുന്നു പരുമല തിരുമേനി. മഹാഗുരു എന്നതിനോടൊപ്പം നന്മയിൽ അധിഷ്ഠിതമായ എന്തിനെയും ഉൾക്കൊള്ളുന്ന മഹാശിഷ്യനുമായിരുന്നു അദ്ദേഹം. തനിക്കുള്ളതെല്ലാം ക്രിസ്തുസന്നിധിയിൽ ആത്മാർപ്പണം ചെയ്തു.
കാലത്തിനും അതീതൻ എന്ന അർഥത്തിൽ ദൈവത്തെ കാലാതീതൻ എന്നു പറയാറുണ്ട്. കാലം എന്നതൊരു പരികൽപനയാണ്. ചേതനവും അചേതനവുമായ സകലത്തിന്റെയും പരിപൂർണതയെ ഉൾക്കൊള്ളുന്നു എന്നതാണ് കാലത്തിന്റെ സവിശേഷത.
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ 2 വരെ നടക്കും. 26ന് 7.30ന് അലക്സിയോസ് മാർ യൗസേബിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 9ന് ശ്മർ ശുബഹോ–2024, 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റും, 3ന് തീർഥാടന വാരാഘോഷ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.
Please turn off your ad blocker
Already a Premium Member? SIGN IN