അഡ്വഞ്ചർ ടൂറിസത്തിനും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും ഊന്നലുമായി കേരള ടൂറിസം

Mail This Article
ന്യൂഡൽഹി ∙ അഡ്വഞ്ചർ ടൂറിസത്തിനും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും ഊന്നൽ നൽകി കേരള ടൂറിസം പ്രീ–സമ്മർ പാർട്നേഴ്സ് മീറ്റ് ഡൽഹിയിൽ നടത്തി. വേനലവധിക്കാലത്ത് ആഭ്യന്തര വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പാർട്നേഴ്സ് മീറ്റ് നടത്തിയത്.

ഡൽഹിക്ക് പുറമേ ബെംഗളൂരു, അഹമ്മദാബാദ്, ചണ്ഡിഗഡ്, ജയ്‌പുർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലും മീറ്റ് നടത്തും. രാജ്യത്തുടനീളമുള്ള ടൂറിസം ഫെസിലിറ്റേറ്റർമാരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പാർട്നേഴ്സ് മീറ്റ്.

കേരളത്തിൽ നിന്നുള്ള വിവിധ ടൂറിസം ഓപ്പറേറ്റർമാരും റിസോർട്ട്, ഹോട്ടൽ സ്ഥാപനങ്ങളും ആയുർവേദ ടൂറിസം സ്ഥാപനങ്ങളും മീറ്റിലെത്തുന്നുണ്ട്. ഡൽഹിയിൽ നടന്ന മീറ്റ് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business