യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; ഫാത്തിമാസ് കുതിച്ചു, അതിവേഗം ആശുപത്രിയിലാക്കാൻ

Mail This Article
കണ്ണൂർ ∙ യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ഫാത്തിമാസ് കുതിച്ചൊരു ഓട്ടമായിരുന്നു. കാസർകോട്ട് നിന്നു രാവിലെ 10 മണിയോടെ കണ്ണൂരിൽ എത്തേണ്ട ബസിലെ യാത്രക്കാരിക്കു പുതിയതെരു ഭാഗത്ത് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്നാണ് ‘ഫാത്തിമാസ്’ ബസ് ആശുപത്രിയിലേക്കു കുതിച്ചു പാഞ്ഞത്.
നഗരത്തിലെ തിരക്കിനെ മറികടന്നു കുതിക്കുന്നതിനിടെ തടസ്സമായി നിന്ന സ്കൂട്ടർ യാത്രക്കാരനെ കണ്ടക്ടർ ഇറങ്ങി കാര്യങ്ങൾ ബോധ്യപ്പെടുത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി അവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് ചികിത്സ തേടിയത്. യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കാൻ ആത്മാർഥതയോടെ പരിശ്രമിച്ച ബസ് ജീവനക്കാരെ യാത്രക്കാർ അഭിനന്ദിച്ചു.