അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകി; 2 പശുക്കൾ ചത്തു
Mail This Article
പയ്യന്നൂർ ∙ മഠത്തുംപടി ക്ഷേത്രപരിസരത്തെ ക്ഷീരകർഷകൻ അനിൽകുമാറിന്റെ 2 പശുക്കൾ ചത്തു. അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയതാണ് മരണകാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖംപ്രാപിച്ചുവരുന്നതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹൻ പറഞ്ഞു.
Also read: നാട് വിറച്ചു, ഭൂചലനമെന്ന് കരുതി; കുളിക്കാൻ പോയത് രക്ഷയായി, തീ തൊടാതെ 3 ജീവനുകൾ
ക്ഷേത്രോത്സവത്തിൽ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവിൽ പശുക്കൾക്കു കൊടുത്തതായി അനിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ തന്നെ പശുക്കൾ അവശതയിലായി. മൃഗാശുപത്രിയിലെ ഡോക്ടർമാരെത്തി അപ്പോൾത്തന്നെ ചികിത്സ തുടങ്ങിയെങ്കിലും 2 പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം 2 മാസം ഗർഭിണിയായിരുന്നു.
സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.വി.സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ.എസ്.ഹരികുമാർ, വെറ്ററിനറി സർജൻ ഡോ.നീരജ് കൃഷ്ണൻ, എന്നിവരും ഡോ.ബെക്സിയുടെ നേതൃത്വത്തിലുള്ള മൊബൈൽ യൂണിറ്റും സ്ഥലത്തെത്തി. ടി.ഐ.മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു.