ADVERTISEMENT

പ്രവിത്താനം ∙ മാണി സി.കാപ്പനെ ഷെഫിന്റെ വേഷത്തിൽ കണ്ടപ്പോൾ കുട്ടികൾക്ക് അത്ഭുതവും അമ്പരപ്പും. പിന്നീട് എംഎൽഎയുടെ വേഷപ്പകർച്ച കുട്ടികൾക്ക് കൗതുകമായി. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കേക്ക് മിക്സിങ് സെറിമണിയോടനുബന്ധിച്ചാണ് മാണി സി.കാപ്പൻ എംഎൽഎ ഷെഫിന്റെ വേഷമണിഞ്ഞത്.

കേക്ക് നിർമാതാക്കളായ തൊടുപുഴയിലെ 'ദ വെൽവെറ്റ് കേക്ക്സ്' ആണ് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കേക്ക് മിക്സിങ് സെറിമണി സംഘടിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്ഫോമിലേക്കു വിവിധയിനം ഡ്രൈ ഫ്രൂട്ട്സും വൈനും ചേർത്താണ് മിക്സ് ചെയ്തത്. ചടങ്ങ് ഹൃദ്യവും കുട്ടികൾക്കു പുതുമയുള്ളതുമായി.

ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലും ഷെഫിന്റെ വേഷത്തിലായിരുന്നു. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചടങ്ങിൽ പങ്കാളികളായി. സ്കൂൾ മാനേജർ ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മാണി സി.കാപ്പൻ എംഎൽഎ, ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ഹെഡ്മാസ്റ്റർ വി.ജെ.അജി, പിടിഎ പ്രസിഡന്റ് ജിസ്മോൻ ജോസ്, വെൽവെറ്റ് കേക്ക്സ് മാനേജിങ് ഡയറക്ടർ അനീഷ് ടി.ജേക്കബ്, ജിനു ജെ.വല്ലനാട്ട് എന്നിവർ പ്രസംഗിച്ചു.

English Summary:

MLA in the role of chef; Participated in cake mixing ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com