ADVERTISEMENT

ബേപ്പൂർ ∙ ബേപ്പൂർ ആൻഡ് ബിയോണ്ട് ടൂറിസം പ്രവൃത്തിയുടെ ഭാഗമായി മറീന ബീച്ചിൽ കടൽത്തീരത്ത് നിർമിച്ച ഭിത്തി തകർന്നു. കടലാക്രമണത്തിൽ വെള്ളം ഇരച്ചു കയറി അടിഭാഗത്തെ മണ്ണൊലിച്ചാണ് കടലോരത്തെ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണത്. കടലാക്രമണം തുടർന്നാൽ ഭിത്തിയുടെ കൂടുതൽ ഭാഗം തകർന്നു വീഴുമെന്ന സ്ഥിതിയാണ്. ഇതോടെ ബീച്ചിലെ പ്രവൃത്തിക്കു സുരക്ഷാ ഭീഷണി ഉയർന്നു. കടലിനു കലിയിളകിയാൽ പ്രവൃത്തി നടക്കുന്ന കൂടുതൽ ഭാഗത്തേക്ക് വെള്ളം തള്ളിക്കയറുമെന്ന നിലയാണ്. 10 കോടി രൂപ ചെലവിട്ട് ടൂറിസം വകുപ്പ് നേതൃത്വത്തിലാണ് ബീച്ചിൽ സമഗ്ര വികസന പ്രവൃത്തി നടത്തുന്നത്. വെള്ളം വ്യാപിക്കുന്നതു തടയാൻ പതിവായി കടലേറ്റം ഉണ്ടാകുന്ന ഭാഗത്താണ് ഭിത്തി നിർമിച്ചത്.  

ഇതു സുരക്ഷിതമല്ലെന്നു മത്സ്യത്തൊഴിലാളികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. ഭദ്രകാളി ക്ഷേത്രത്തിനു പടിഞ്ഞാറ് വടക്കേ മുക്കാടി ഭാഗത്ത് ചെറിയതരം പുലിമുട്ട് നിർമിച്ചു തിരയടി നിയന്ത്രിച്ചു വേണം നിർമാണം നടത്തേണ്ടതെന്നു അഭിപ്രായം ഉയർന്നിരുന്നു.ഇതു അധികൃതർ ചെവി കൊണ്ടില്ല. വേണ്ടത്ര ബലപ്പെടുത്താതെ കടൽത്തീരത്ത് ഭിത്തി നിർമിച്ചതാണ് പ്രവൃത്തി പൂർത്തിയാകും മുൻപ് തകർന്നു വീഴാൻ ഇടയാക്കിയതെന്നു ആക്ഷേപം ഉയർന്നു.

പുലിമുട്ടിലെ ഉപയോഗശൂന്യമായ അലങ്കാര വിളക്കുകൾ മാറ്റി സ്ഥാപിച്ചും ഇളകി വേർപെട്ട പൂട്ടുകട്ടകൾ പതുക്കിപ്പണിയൽ, ഇരിപ്പിട സൗകര്യം, കവാടം മുതൽ ബീച്ച് വരെ റോഡ് പുനരുദ്ധാരണം, മറീന ജെട്ടി–ശുചിമുറി നവീകരണം, ലാൻഡ് സ്കേപ്പിങ് എന്നിവയാണ് ബേപ്പൂർ ആൻഡ് ബിയോണ്ട് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com