ADVERTISEMENT

കോവളം∙ കോവളം ബീച്ചിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം... ഏതു നിമിഷവും ഇതു തകർന്നേക്കാം.  നടപ്പാതയുടെ അടിസ്ഥാന കല്ലുകളെല്ലാം തകർന്നിരിക്കെയാണ്. നടപ്പാതയ്ക്കു പലയിടത്തും തറ നിരപ്പിൽ നിന്നു ഉയരുമുള്ളതും ആശങ്കയുയർത്തുന്നു. കോവളം ലൈറ്റ് ഹൗസ് തീരത്താണിത്. തീരത്തിന്റെ പകുതിയോളം ദൂരത്തെ നടപ്പാതകളുടെ അടിസ്ഥാനമെല്ലാം പാടെ തകർന്നു.

അടിസ്ഥാനം കെട്ടിയ കല്ലുകളിൽ പകുതിയും കടലെടുത്തു. തറയുമായി ബന്ധമില്ലാതെ തുടരുന്ന നടപ്പാത ഭാഗമാണ് തകർച്ചാ ഭീഷണിയിൽ.  നടപ്പാതയുടെ കൈവരികളും എല്ലായിടവും തകർന്നു.ലൈറ്റ് ഹൗസ് ബീച്ചിലെ പൊലീസ് എയ്ഡ് പോസ്റ്റ് മന്ദിരത്തിന്റെ കോൺക്രീറ്റു തൂണുകളുൾപ്പെടെ തകർന്നു ഉള്ളിലെ ഇരുമ്പുകമ്പികൾ പുറത്തേക്കു വന്നു. കടൽത്തീരമായതിനാൽ തുരുമ്പെടുത്തു ദ്രവിക്കലിനും വേഗമേറും.

English Summary:

The iconic Kovalam Beach walkway in Kerala, India is facing severe damage and poses a safety risk to visitors. Crumbling foundations, uneven levels, and exposed metal threaten the structural integrity of the walkway, especially near the Lighthouse area. Tourists are advised to exercise caution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com